എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ക്രൂഡ് വിലയിലെ മുന്നേറ്റത്തിൽ നേട്ടമുണ്ടാക്കി ഒഎൻജിസി

കൊച്ചി: പ്രമുഖ എണ്ണ ഉത്പാദകരായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പേറേഷൻ(ഒ.എൻ.ജി.സി) നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവിൽ ലാഭത്തിൽ വൻ വർദ്ധന കൈവരിച്ചു.

ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ഒ.എൻ.ജി.സിയുടെ ലാഭം 142.44 ശതമാനം ഉയർന്ന് 16,533 കോടി രൂപയിലെത്തി. മൊത്തം വരുമാനം 12.9 ശതമാനം കുറഞ്ഞ് 1.46 ലക്ഷം കോടി രൂപയിലെത്തി.

പ്രതിദിനം 12.6 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയാണ് ഒ. എൻ. ജി.സി ഉത്പാദിപ്പിക്കുന്നത്. രാജ്യത്തെ മൊത്തം ക്രൂഡ് ഉത്പാദനത്തിന്റെ 70 ശതമാനവും ഒ.എൻ.ജി.സിയുടെ സംഭാവനയാണ്.

മികച്ച പ്രവർത്തനഫലം പുറത്തുവന്നതോടെ മുഹൂർത്ത വ്യാപാരത്തിൽ ഒഎൻജിസിയുടെ ഓഹരികൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 199.70 രൂപയിലെത്തി.

X
Top