ആഭ്യന്തര പെയ്മെന്റ് തട്ടിപ്പുകളിൽ 70% വർദ്ധനഇന്ത്യ ശക്തമായി മുന്നേറുമെന്ന് ധനമന്ത്രാലയംജൂണ്‍വരെ പച്ചക്കറിവില ഉയരുമെന്ന് ക്രിസില്‍അംഗീകൃത സാമ്പത്തിക ഓപ്പറേറ്റര്‍ പദവി നേടി ഇന്ത്യന്‍ ആഭരണ മേഖലഇന്ത്യയുടെ ഫാര്‍മ കയറ്റുമതി 10% ഉയര്‍ന്ന് 27.9 ബില്യണ്‍ ഡോളറായി

2000 രൂപ നോട്ട്: ഒറ്റത്തവണ മാറ്റാവുന്നത് പരമാവധി 20,000 രൂപ

ന്യൂഡൽഹി: രാജ്യത്ത് 2,000 രൂപയുടെ വിനിമയം അവസാനിപ്പിക്കാൻ റിസർവ് ബാങ്ക് നിർദേശം നൽകിയിരിക്കെ ജനങ്ങൾക്ക് ഒറ്റത്തവണ മാറ്റാവുന്നത് പരമാവധി 20,000 രൂപ വരെ മാത്രം. എന്നാൽ, നിക്ഷേപിക്കാൻ ഈ പരിധിയില്ല.

മേയ് 23 മുതൽ ഏത് ബാങ്കിൽനിന്നും കൈവശമുള്ള നോട്ടുകൾ മാറ്റിയെടുക്കാൻ സൗകര്യം ഉണ്ടാകും. ഇത്തരത്തിൽ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും 2023 സെപ്റ്റംബർ 30 വരെയാണ് സമയം.

വെള്ളിയാഴ്ച വൈകുന്നേരമാണ് 2,000 രൂപ നോട്ടുകൾ വിനിമയത്തിൽനിന്ന് പിൻവലിക്കുന്നതായി ആർ.ബി.ഐ അറിയിച്ചത്. നിലവിൽ ഉപയോഗിക്കുന്നവക്ക് മൂല്യമുണ്ടാകുമെന്ന് അറിയിച്ച ആർ.ബി.എ, ഇനി മുതൽ 2,000 നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്തണമെന്നും ബാങ്കുകൾക്ക് നിർദേശം നൽകുകയായിരുന്നു.

2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുകയും പിന്നീട് നിലവിലെ 2,000 രൂപ നോട്ടുകൾ ആർ.ബി.ഐ പുറത്തിറക്കുകയുമായിരുന്നു. എന്നാൽ, 2018-19 സാമ്പത്തിക വർഷം മുതൽ 2000 രൂപ നോട്ടിന്‍റെ അച്ചടി റിസർവ് ബാങ്ക് അവസാനിപ്പിച്ചിരുന്നു.

മാർച്ച് 31ലെ കണക്ക് പ്രകാരം ആകെ പ്രചാരത്തിലുള്ള കറൻസി നോട്ടുകളുടെ മൂല്യത്തിൽ 10.8 ശതമാനം മാത്രമേ 2,000 രൂപ നോട്ടുകൾ ഉള്ളൂ.

X
Top