സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

3,400 കോടിയുടെ വായ്പയ്ക്കായി ധനകാര്യ സ്ഥാപനങ്ങളുമായി ചർച്ച നടത്തി ഗൗതം അദാനി

മുംബൈ: അടുത്തവർഷം ആകുമ്പോഴേക്കും 25 ജിഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രീൻ എനർജി വൻതോതിൽ ഉള്ള വിഭവസമാഹരണം നടത്തുന്നു.

400 ദശലക്ഷം ഡോളർ, അതായത് 3400 കോടിയോളം രൂപ വായ്പ ലഭ്യമാക്കുന്നതിനാണ് അദാനി ഗ്രീൻ എനർജി ആലോചിക്കുന്നത്. റാബോ ബാങ്ക്,എം യു എഫ് ജി,എസ് എം ബി സി,ഡി ബി എസ് എന്നീ ധനകാര്യ സ്ഥാപനങ്ങളുമായി ഇതുമായി ബന്ധപ്പെട്ട് അദാനി ഗ്രീൻ എനർജി ചർച്ചകൾ ആരംഭിച്ചു. മൂലധന നിക്ഷേപം നടത്തുന്നതിന് ആയിരിക്കും ഈ തുക ഉപയോഗിക്കുക.

ഇതിനുപുറമേ പൊതു തിരഞ്ഞെടുപ്പിനു ശേഷം 1.3 ബില്യൺ ഡോളർ മൂല്യമുള്ള കടപ്പത്രം പുറത്തിറക്കാനും അദാനി ആലോചിക്കുന്നുണ്ട്. അദാനി ഗ്രൂപ്പിന് എതിരായ ഹിൻഡൻ ബർഗ് റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ഇത് ആദ്യമായാണ് കടപ്പത്രത്തിലൂടെ ഇത്രയധികം തുക സമാഹരിക്കാൻ അദാനി പദ്ധതിയിടുന്നത്.

അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ആകെ ഊർജ ഉദ്പാദനം 10,000 മെഗാവാട്ട് കടനിട്ടുണ്ട് .ഇതിൽ 7,393 മെഗാവാട്ട് സൗരോർജ്ജവും 1,401 മെഗാവാട്ട് കാറ്റും 2,140 മെഗാവാട്ട് കാറ്റ്-സോളാർ ഹൈബ്രിഡ് വൈദ്യുതിയും ഉൾപ്പെടുന്നു.

2030-ഓടെ 45,000 ജിഗാവാട്ട് പുനരുപയോഗ ഊർജം ഉൽപാദിപ്പിക്കുകയാണ് അദാനി ഗ്രീൻ എനർജിയുടെ ലക്ഷ്യം. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള സോളാർ വൈദ്യുത ഉൽപാദകർ ആണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. അദാനി ഗ്രീൻ എനർജിയുടെ മൊത്തം സൗരോർജ്ജ ശേഷി 18.1 ജിഗാവാട്ട് ആണ്.

അദാനി ഗ്രീൻ എനർജിക്ക് നിലവിൽ 12 സംസ്ഥാനങ്ങളിലായി 8.4 ജിഗാവാട്ടിന്റെ ഊർജപദ്ധതികളുണ്ട്. ഊർജ്ജ സംരംഭങ്ങളിൽ 2030-ഓടെ മൊത്തം 75 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

X
Top