കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

അവിശ്വസനീയ നേട്ടവുമായി കാശ്മീരിലെ ഗുല്‍മാര്‍ഗ് കേബിള്‍ കാര്‍ സർവീസ്; ഒരുവര്‍ഷം 10 ലക്ഷം യാത്രക്കാരും 110 കോടി വരുമാനവും

ന്ത്യയുടെ പറുദീസയായ കശ്മീരിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഗുല്മാര്ഗ്. എല്ലാ വര്ഷവും ലക്ഷക്കണക്കിന് സഞ്ചാരികളെത്താറുള്ള ഗുല്മാര്ഗിലെ ഏറ്റവും വലിയ ആകര്ഷണം ഗുല്മാര്ഗ് ഗൊണ്ടോള കേബിള് കാറാണ്.

ഏഷ്യയിലെ ഒന്നാമത്തെയും ലോകത്തിലെ രണ്ടാമത്തെയും നീളവും ഉയരവും കൂടിയ കേബിള് കാര് പ്രോജക്റ്റാണ് ഗുല്മാഗ് ഗൊണ്ടോള. ഇപ്പോഴിതാ അവിശ്വസനീയമായ പുതിയൊരു റെക്കോര്ഡ് കൂടെ തീര്ത്തിരിക്കുകയാണ് ഗുല്മാര്ഗിലെ ഈ വിസ്മയം.

പത്ത് ലക്ഷം സഞ്ചാരികളാണ് ഈ വര്ഷം (2023-24) ഈ കേബിള് കാറിലൂടെ യാത്ര ചെയ്തതിരിക്കുന്നത്. ആകെ വരുമാനമാകട്ടെ 110 കോടി രൂപ പിന്നിട്ടിരിക്കുകയാണ്. ജമ്മു കശ്മീര് ടൂറിസം ഡിപ്പാര്ട്ട്മെന്റാണ് ഈ വിവരങ്ങള് പുറത്തുവിട്ടത്.

മുന് വര്ഷങ്ങളില് 8.5 ലക്ഷവും (2022-23) ആറ് ലക്ഷവും (2021-22) യാത്രക്കാരായിരുന്നു ഈ കേബിള് കാറില് കയറാനായി എത്തിയിരുന്നത്. ഓരോ ദിവസവും ശരാശരി 3400-3500 സഞ്ചാരികള് ഇതിലൂടെ യാത്ര ചെയ്യുന്നു.

7000-8000 വരെ അന്വേഷണങ്ങള് വരാറുണ്ടെങ്കിലും സുരക്ഷ കാരണങ്ങള് പരിഗണിച്ച് 3400-3500 യാത്രക്കാര്ക്ക് മാത്രമാണ് ടിക്കറ്റ് നല്കാറെന്നും ടൂറിസം വകുപ്പ് അറിയിച്ചു. ഓണ്ലൈന് വഴിയാണ് നിലവില് കേബിള് കാറിന്റെ ടിക്കറ്റുകള് നല്കുന്നത്.

1998 ല് ഉദ്ഘാടനം കഴിഞ്ഞ കേബിള് കാറിന്റെ ഒന്നാം ഘട്ടം 8530 അടി ഉയരത്തിലാണ്. 2005ല് പണി പൂര്ത്തിയാക്കിയ രണ്ടാം ഘട്ടം 12293 അടി ഉയരത്തിലും. അഫര്വത് പര്വ്വതത്തിന്റെ മുകള്ഭാഗത്തിന്റെ മനോഹരമായ കാഴ്ച ഇവിടെ നിന്നാല് കാണാന് കഴിയും.

വായുവില് ഓക്സിജന്റെ അളവ് കുറവായതിനാല് ശാരീരിക ബുദ്ധിമുട്ടുകള് ഉള്ളവര് രണ്ടാം ഘട്ടത്തിലേക്ക് പോകാതിരിക്കുന്നതാണ് അഭികാമ്യം. 2011 ല് ഉദ്ഘാടനം ചെയ്ത മൂന്നാം ഘട്ടത്തില് ചെയര് ലിഫ്റ്റിംഗ് സംവിധാനമാണ് ഉള്ളത്.

ശ്രീനഗറില് നിന്ന് 49 കി.മി അകലെ സമുദ്രനിരപ്പില് നിന്ന് 2690 മീറ്റര് ഉയരത്തില് ബാരമുള്ള ജില്ലയിലാണ് ഗുല്മാര്ഗ്. പീര് പഞ്ചല് പര്വ്വതനിരകളിലെ ഒരു കപ്പിന്റെ ആകൃതിയിലുള്ള താഴ്വരയിലാണ് ഗുല്മാര്ഗ് എന്ന സ്വര്ഗ്ഗം.

ശിവപത്നിയായ ഗൗരിയുടെ നാമത്തില് ഗൗരിമാര്ഗ് എന്നായിരുന്നു ഗുല്മാര്ഗ് ആദ്യകാലങ്ങളില് അറിയപ്പെട്ടിരുന്നത്. ചാക് രാജവംശത്തിലെ രാജാവായ യൂസഫ് ഷാ ചാക് ആണ് ഗൗരിമാര്ഗിന് പൂക്കളുടെ പുല്മേട് എന്ന അര്ത്ഥം വരുന്ന ഗുല്മാര്ഗ് എന്ന പേരു നല്കിയത്. യൂസഫ്ഷായും രാജ്ഞി ഹബ്ബാ ഖത്തൂണും ഗുല്മാര്ഗിലെ സ്ഥിര സന്ദര്ശകര് ആയിരുന്നു.

ശൈത്യകാലങ്ങളില് കനത്ത മഞ്ഞുവീഴ്ചയില് മഞ്ഞുമൂടിക്കിടക്കുന്ന ഈ പ്രദേശം വസന്തകാലങ്ങളില് പൂക്കളുടെ പറുദീസയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ശൈത്യകാല വിനോദങ്ങള്ക്ക് സാക്ഷ്യം വഹിക്കുന്ന സ്ഥലമാണ് ഗുല്മാര്ഗ്.

ജഹാംഗീര് ചക്രവര്ത്തി തന്റെ ഉദ്യാനത്തിലേക്കായി ഇരുപത്തൊന്നിനം മനോഹരങ്ങളായ കാട്ടുപൂക്കള് ഇവിടെ നിന്നാണ് ശേഖരിച്ചത് എന്ന് പറയപ്പെടുന്നു.

X
Top