ഇന്ത്യ- കാനഡ വ്യാപാര കരാര്‍ മാസങ്ങള്‍ക്കുള്ളില്‍ ◆ ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ് ◆ പുതിയ ബഹിരാകാശ വ്യവസായ കരട് നയവുമായി കേരളം ◆ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി ഉയർന്നു ◆ ഇന്ത്യന്‍ കയറ്റുമതി കുതിക്കുന്നു ◆

ഈ വര്‍ഷം തൊഴില്‍ നഷ്ടപ്പെട്ടത് ഒന്നര ലക്ഷം ഐടി ജീവനക്കാര്‍ക്ക്

ഈ വര്‍ഷം ഒന്നര ലക്ഷം ഐടി ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്റല്‍, ടെസ്ല, സിസ്‌കോ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളാണ് ഏറ്റവും കൂടുതല്‍ പേരെ പിരിച്ചുവിട്ടത്.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കമ്പനികള്‍ ജീവനക്കാരെ വെട്ടിക്കുറച്ചത്. ഇന്റല്‍ 15,000 പേരെ പിരിച്ചു വിട്ടപ്പോള്‍, 20,000-ത്തിലധികം പേരെ ടെസ്ല പിരിച്ചു വിട്ടു. സിസ്‌കോ കഴിഞ്ഞ വര്‍ഷം 10,000-ത്തോളം ജോലികളാണ് വെട്ടിക്കുറച്ചത്.

2024-ല്‍ കനത്ത നഷ്ടം നേരിടുന്ന ഇന്റല്‍, 2025-ഓടെ 10 ബില്യണ്‍ ഡോളര്‍ ചെലവ് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വര്‍ഷം മൂലധനച്ചെലവ് 20%-ലധികം വെട്ടിക്കുറയ്ക്കും. ഒപ്പം അനിവാര്യമല്ലാത്ത ജോലികള്‍ ഒഴിവാക്കി തൊഴില്‍ പുനക്രമീകരണം നടത്തും.

ടെസ്ല ഈ വര്‍ഷം രണ്ട് ഘട്ടങ്ങളിലായി 20,000 ജീവനക്കാരെ പിരിച്ചുവിട്ടു. സ്എപി പുനഃസംഘടന പ്രഖ്യാപിച്ചത് ഏകദേശം 8,000 ജീവനക്കാരെ ബാധിച്ചു. ഈ വര്‍ഷം ഡയലൃ മൊത്തം 6,700 ജീവനക്കാരെ പിരിച്ചുവിട്ടു. ഡെല്‍ 6,000 ജീവനക്കാരെ പിരിച്ചുവിടുകയും ജോലികള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു.

ഗെയിമിംഗ് ഡിവിഷന്‍ റീസ്ട്രക്ചറിംഗില്‍ മൈക്രോസോഫ്റ്റ് 2,500-ലധികം ജോലികള്‍ വെട്ടിക്കുറച്ചു. പേപാല്‍ അതിന്റെ തൊഴിലാളികളെ ഏകദേശം 9% കുറച്ചു.കടബാധ്യതകള്‍ തീര്‍ക്കാന്‍ പാടുപെടുന്നതിനാല്‍ ബൈജൂസ് ഈ വര്‍ഷം അതിന്റെ 5% തൊഴിലാളികളെ ഒഴിവാക്കി. ഏകദേശം 2500 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.

X
Top