ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

മികച്ച നാലാംപാദം, മള്‍ട്ടിബാഗര്‍ ഒലെക്ട്ര ഗ്രീന്‍ടെക്ക് ഓഹരി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഏകീകൃത അറ്റാദായത്തില്‍ 52 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഒലെക്ട്ര ഗ്രീന്‍ടെക്ക് ഓഹരി 10 ശതമാനത്തിലധികം ഉയര്‍ന്നു. 17.77 കോടി രൂപ അറ്റാദായമാണ് നാലാംപാദത്തില്‍ കമ്പനി നേടിയത്. കമ്പനിയുടെ ഓഹരി 5 വര്‍ഷത്തില്‍ 330 ശതമാനമാണ് ഉയര്‍ന്നത്.

12 മാസത്തെ നേട്ടം 13 ശതമാനം. 374.10 രൂപ, 52 ആഴ്ച താഴചയും 52 ആഴ്ച ഉയരം 743.35 രൂപയുമാണ്.

നിലവില്‍ 7 ശതമാനം ഡിസ്‌ക്കൗണ്ടിലാണ് ട്രേഡിംഗ്. കമ്പനി നാലാംപാദത്തില്‍ വരുമാനം 39 ശതമാനം ഉയര്‍ത്തി 375.91 കോടി രൂപയാക്കി. 2023 സാമ്പത്തികവര്‍ഷത്തിലെ മൊത്തം അറ്റാദായം 65.59 കോടി രൂപയാണ്.

വരുമാനം 84 ശതമാനം ഉയര്‍ന്ന് 1090.76 കോടി രൂപ.

X
Top