ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ഒല ഇലക്ട്രിക്കിന്റെ നഷ്ടം 136 മില്യണ്‍ ഡോളര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇ-സ്‌ക്കൂട്ടര്‍ ഓല ഇലക്ട്രിക്ക് 136 മില്യണ്‍ ഡോളര്‍ നഷ്ടം രേഖപ്പെടുത്തി. 335 ദശലക്ഷം ഡോളറാണ് കമ്പനിയുടെ വരുമാനം. ലക്ഷ്യം വച്ചതിനേക്കാള്‍ ചുവടെയാണ് ഇത്.

700 മില്യണ്‍ ഡോളര്‍ ഐപിഒയ്ക്ക് തയ്യാറെടുക്കുന്ന, സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള കമ്പനി നഷ്ടം ഇതുവരെ അധികാരികള്‍ക്ക് മുന്‍പില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വരുമാനം ഫയല്‍ ചെയ്യാന്‍ സെപ്റ്റംബര്‍ വരെ സമയമുള്ളതിനാലാണ് ഇത്. ഇക്കാര്യത്തില്‍ കമന്റ് ചെയ്യാന്‍ ഓല വിസമ്മതിച്ചു.

2023 ഓടെ 1 ബില്യണ്‍ റണ്‍റേറ്റ് നേടുമെന്ന് കമ്പനി 2022 ജൂണില്‍ പ്രസ്താവിച്ചിരുന്നു. ഒരു സാമ്പത്തിക സൂചകമാണ് റണ്‍ റേറ്റ്. ഒരു മാസത്തെ വരുമാനം എടുത്ത് 12 കൊണ്ട് ഗുണിച്ചാണിത് കണക്കാക്കുന്നത്.

ജനുവരി 2022ല്‍, 200 മില്യണ്‍ ഡോളര്‍ സമാഹരിച്ച ഘട്ടത്തില്‍ 5 ബില്യണ്‍ ഡോളറായിരുന്നു ഓല ഇലക്ട്രിക്കിന്റെ വിപണി മൂല്യം. വില്‍പന ഗണ്യമായി ഉയര്‍ത്താനും സാധിച്ചു. 2023 സാമ്പത്തികവര്‍ഷത്തില്‍ 730000 ഇലക്ട്രിക് സ്‌ക്കൂട്ടറുകളാണ് വില്‍പന നടത്തിയത്.

30 ശതമാനം വിപണി വിഹിതവുമായി മാര്‍ക്കറ്റ് ലീഡറാണ് കമ്പനി. ഒകിനാവ, ആംപിയര്‍, ഏഥര്‍, ഹീറോ എന്നിവയാണ് തൊട്ടുപിന്നില്‍. സോഫ്റ്റ്ബാങ്ക്, ടൈഗര്‍ ഗ്ലോബല്‍ എന്നിവയുള്‍പ്പെടെ ആഗോള വിപണി നിക്ഷേപകരുടെ പിന്തുണയുമുണ്ട്.

ഓല ഇല്ക്ടിക് ഉള്‍പ്പെടെ വെഞ്ച്വര്‍ കാപിറ്റല്‍ പിന്തുണയുള്ള ചുരുക്കം സ്ഥാപനങ്ങള്‍ മാത്രമാണ് ഐപിഒയ്ക്ക് ഒരുങ്ങുന്നത്. നെക്സസ് വെഞ്ച്വേഴ്സും ഇന്ത്യ ഷെല്‍ട്ടറും അതില്‍ പെടുന്നു. ഇവര്‍ ഐപിഒയ്ക്കായി നിക്ഷേപ ബാങ്കുകളെ ഇതിനകം തെരഞ്ഞെടുത്തു കഴിഞ്ഞു.

വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലിന്റെ പിന്തുണയുള്ള താങ്ങാനാവുന്ന വീടുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഇന്ത്യ ഷെല്‍ട്ടര്‍. 2,000 കോടി രൂപയുടെ ഐപിഒയ്ക്കാണ് ഇരു കമ്പനികളും പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

X
Top