
മുംബൈ: താരതമ്യേന മികച്ച ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഓല ഇലക്ട്രിക് മൊബിലിറ്റി ഓഹരി തിങ്കളാഴ്ച 18 ശതമാനം ഉയര്‍ന്നു. എന്നാല്‍ കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് ഓഹരിയില്‍ തങ്ങളുടെ ‘വില്‍പന’ റേറ്റിംഗ് നിലനിര്‍ത്തിയിരിക്കുന്നു.
ഇലക്ട്രിക് സ്‌ക്കൂട്ടര്‍ വിപണിയിലെ അസ്ഥിരതയാണ് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ നെഗറ്റീവ് റേറ്റിംഗിന് പുറകില്‍.
ജൂണ്‍ പാദത്തില്‍ കമ്പനി 428 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
തൊട്ടുമുന്‍വര്‍ഷത്തെ നഷ്ടം 347 കോടി രൂപ മാത്രമായിരുന്നു. വരുമാനം 50 ശതമാനം ഇടിഞ്ഞ് 828 കോടി രൂപയിലെത്തി. തുടര്‍ച്ചയായി നഷ്ടം കുറയ്ക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്. മാര്‍ച്ച് പാദത്തില്‍ 870 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായത്.
വരുമാനത്തിലും വളര്‍ച്ചയുണ്ടായി. മാര്‍ച്ചില്‍ 611 കോടി രൂപയായിരുന്നു കമ്പനി രേഖപ്പെടുത്തിയ വരുമാനം.