അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസാത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

എണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്

പാ​രീ​സ്: ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ണ്ണ​വി​ത​ര​ണ ശൃം​ഖ​ല നേ​രി​ടു​ന്ന ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ മാ​സ​ങ്ങ​ൾ എ​ടു​ത്തേ​ക്കു​മെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര ഊ​ർ​ജ ഏ​ജ​ൻ​സി (ഐ​ഇ​എ)​യു​ടെ മു​ന്ന​റി​യി​പ്പ്.
പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഗ​താ​ഗ​ത​ത​ട​സ​വു​മാ​ണ് പ്ര​തി​സ​ന്ധി​ക്കു പ്ര​ധാ​ന കാ​ര​ണം. എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും വി​ത​ര​ണ​ശൃം​ഖ​ല​യി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കു​ന്ന​തി​നും സാ​ങ്കേ​തി​ക​മാ​യി വ​ലി​യ വെ​ല്ലു​വി​ളി​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്.

ചി​ല പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ ആ​റു​മാ​സം മ​തി​യാ​കു​മെ​ങ്കി​ലും മ​റ്റു ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​തു നീ​ണ്ടു​പോ​യേ​ക്കാം. വി​പ​ണി​യി​ലെ എ​ണ്ണ​യു​ടെ ല​ഭ്യ​ത കു​റ​യു​ന്ന​ത് വ​രും​മാ​സ​ങ്ങ​ളി​ൽ ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ഐ​ഇ​എ മേ​ധാ​വി ഡോ. ​ഫാ​ത്തി​ക് ബി​റോ​ൾ വ്യ​ക്ത​മാ​ക്കി.

എ​ണ്ണ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം കു​റ​ച്ച​തും പ്ര​തി​സ​ന്ധി​യു​ടെ ആ​ഴം വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രാ​ൻ ഈ ​സാ​ഹ​ച​ര്യം കാ​ര​ണ​മാ​കു​ന്നു.

പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഐ​ഇ​എ അം​ഗ​രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ക​രു​ത​ൽ ശേ​ഖ​ര​ത്തി​ൽ​നി​ന്ന് വ​ൻ​തോ​തി​ൽ എ​ണ്ണവി​പ​ണി​യി​ൽ എ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ച​രി​ത്ര​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ വി​ട്ടു​ന​ൽ​ക​ലാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും വി​ത​ര​ണ​ത്തി​ലെ സ്വാ​ഭാ​വി​ക​മാ​യ ഒ​ഴു​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​ന്ധ​ന ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ന്ന​തി​നാ​യി വർക്ക് അറ്റ് ഹോം നി​ർ​ദേ​ശ​ങ്ങ​ൾ ഐ​ഇ​എ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്. വി​പ​ണി​യി​ലെ അ​നി​ശ്ചി​താ​വ​സ്ഥ നി​ക്ഷേ​പ​ക​രെ​യും വ​ലി​യ രീ​തി​യി​ൽ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു.
പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​ച്ചാ​ൽ മാ​ത്ര​മേ എ​ണ്ണ​വി​പ​ണി​യി​ൽ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മാ​റ്റം പ്ര​തീ​ക്ഷി​ക്കാ​നാ​കൂ.

ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​നു​ള്ള സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തു​വ​രെ ക​മ്പ​നി​ക​ൾ എ​ണ്ണ​നീ​ക്ക​ത്തി​ന് മ​ടി​ക്കു​ന്നു. ഇ​ത് വി​ത​ര​ണ​ശൃം​ഖ​ല​യെ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​ക്കു​ന്നു.

X
Top