ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

ലണ്ടന്‍: വ്യാപാര യുദ്ധം ഡിമാന്റിനെ ബാധിക്കുമെന്ന ഭീതിയില്‍ ചൊവ്വാഴ്ച എണ്ണവില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഫ്യച്വേഴ്‌സ് 24 സെന്റ് അഥവാ 0.35 ശതമാനം കുറഞ്ഞ് ബാരലിന് 68.97 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 21 സെന്റ് അഥവാ 0.31 ശതമാനം കുറഞ്ഞ് 66.99 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.

പ്രതികൂലമായ യുഎസ് വ്യാപര നയങ്ങളില്‍ നിക്ഷേപകര്‍ ആശങ്കാകുലരാണ്. നിലവില്‍ യുഎസിന്റെ 30 ശതമാനം താരിഫ് ഭീഷണിയക്ക് തിരിച്ച് തീരുവ ചുമത്താനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍.

അതേസമയം ഉത്പാദക രാജ്യങ്ങള്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സൗദി അറേബ്യയുടെ ക്രൂഡ് കയറ്റുമതി മെയ് മാസത്തില്‍ മൂന്നുമാസത്തെ ഉയര്‍ന്ന നിലയിലെത്തി.

മിഡില്‍ ഈസ്റ്റിലെ പ്രധാന വിതരണ തടസ്സങ്ങള്‍ മാറിയിട്ടും എണ്ണവിപണി ദിശ കണ്ടെത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം അവസാനിച്ച ജൂണ്‍ 24 ന് ശേഷം എണ്ണവിലയില്‍ വലിയ മാറ്റമില്ല. പ്രധാന ഉത്പാദകര്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചതോടെയാണിത്.

അതേസമയം ഡോളര്‍ ദുര്‍ബലമായത് ക്രൂഡിന് പരിമിതമായ പിന്തുണ നല്‍കി.

X
Top