എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

മൂന്നാം പ്രതിവാര താഴ്ചയില്‍ എണ്ണവില

ലണ്ടന്‍: ഡോളര്‍ സൂചികയിലെ ഇടിവ് വെള്ളിയാഴ്ച എണ്ണവില ഉയര്‍ത്തി. ബ്രെന്റ് അവധി 0.5 ശതമാനം ഉയര്‍ന്ന് ബാരലിന് 85.31 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 0.5 ശതമാനം ഉയര്‍ന്ന് 78.31 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. നയങ്ങളില്‍ അയവ് വരുത്തുന്ന ഫെഡ് റിസര്‍വിന്റെ സമീപനമാണ് ഡോളര്‍ മൂല്യം താഴ്ത്തിയത്.

ഇതോടെ മറ്റ് കറന്‍സി രാഷ്ട്രങ്ങള്‍ ചരക്കുകള്‍ വാങ്ങാനുള്ള സാധ്യതയേറി. ഇരു സൂചികകളും 2 ശതമാനം പ്രതിവാര നഷ്ടത്തിലാണുള്ളത്. ഇത് തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് വില ദുര്‍ബലമാകുന്നത്.

വിതരണ സമ്മര്‍ദ്ദത്തില്‍ കുറവ് വന്നതും ചൈനീസ് ഡിമാന്റ് കുറഞ്ഞതും വിലയെ ബാധിച്ചു. ജി7 രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് പരിധി നിശ്ചയിച്ചതോടെ കാര്യങ്ങള്‍ വ്യക്തമായി. 65-70 ഡോളര്‍ വില നിലവാരത്തില്‍ വിതരണം കുറയ്ക്കാന്‍ റഷ്യ തയ്യാറാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

X
Top