റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

പ്രതിവാര നേട്ടത്തില്‍ എണ്ണവില

സിംഗപ്പൂര്‍:വെള്ളിയാഴ്ച ഇടിവ് നേരിട്ടെങ്കിലും പ്രതിവാര നേട്ടത്തിനൊരുങ്ങുകയാണ് എണ്ണവില. കഴിഞ്ഞയാഴ്ച, ബ്രെന്റ് സൂചിക ഏപ്രില്‍ 2020 ന് ശേഷമുള്ള തകര്‍ച്ച നേരിട്ടിരുന്നു. 14 ശതമാനത്തിന്റെ നഷ്ടമാണ് സൂചികയ്ക്കുണ്ടായത്.

എന്നാല്‍ ഈയാഴ്ച 4 ശതമാനം വില മെച്ചപ്പെടുത്താന്‍ സൂചികയ്ക്കായി. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 5 ശതമാനത്തിന്റെ പ്രതിവാര നേട്ടമാണ് സ്വന്തമാക്കാനൊരുങ്ങുന്നത്. അതേസമയം വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് 49 സെന്റ് അഥവാ 0.5 ശതമാനം ഇടിവ് നേരിട്ട് ബാരലിന് 99.11 ഡോളറിലെത്തി.

വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 50 സെന്റ് അഥവാ 0.5 ശതമാനം കുറവ് വരുത്തി ബാരലിന് 93.84 ഡോളറിലാണുള്ളത്. ഡിമാന്റിലെ കുറവാണ് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ത്തുന്നത്. ചൈന ഇറക്കുമതി കുറയ്ക്കുന്നതും യുഎസ് കരുതല്‍ ശേഖരം വര്‍ധിച്ചതും മൊത്തം ഡിമാന്റില്‍ ഇടിവ് വരുത്തുന്നു.

X
Top