എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

സിംഗപ്പൂര്‍: വിതരണ ആശങ്കകളും ഏറ്റവും വലിയ ക്രൂഡ് ഉപഭോക്താവായ അമേരിക്കയിലെ റെയില്‍ സ്‌റ്റോപ്പും കാരണം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 38 സെന്റ് അഥവാ 0.4% ഉയര്‍ന്ന് ബാരലിന് 94.48 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 46 സെന്റ് അഥവാ 0.5% ഉയര്‍ന്ന് 88.94 ഡോളറിലും വ്യാപാരം തുടരുന്നു.

ഡോളര്‍ സൂചിക ബുധനാഴ്ച 0.14% ഇടിഞ്ഞതും വിപണിയെ തുണച്ചു.

ഇതോടെ ഡോളര്‍ അടിസ്ഥാനമാക്കിയ കമ്മോഡിറ്റികളുടെ ഡിമാന്റ് ഉയരുകയായിരുന്നു. ഗ്യാസില്‍ നിന്ന് എണ്ണയിലേക്ക് വ്യാപകമായ മാറ്റം പ്രതീക്ഷിക്കുന്നുവെന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) യുടെ പ്രസ്താവനയാണ് വില ഉയരാനുള്ള കാരണം.

ഹീറ്റിംഗിനുള്ള എണ്ണ ഉപഭോഗം 2022 ഒക്‌ടോബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ പ്രതിദിനം ശരാശരി 700,000 ബാരലാ (ബിപിഡി) യി ഉയരുമെന്നാണ് ഐഇഎ പറയുന്നത്. മുന്‍പുള്ളതിനേക്കാള്‍ ഇരട്ടിയാണിത്. ദുര്‍ബലമായ വിതരണ വളര്‍ച്ചയോടൊപ്പം മേല്‍പറഞ്ഞ ഘടകങ്ങളും വില ഉയരാന്‍ കാരണമായി.

X
Top