കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

അന്തര്‍ദ്ദേശീയ വിപണയില്‍ എണ്ണവില കുറഞ്ഞു

സിംഗപ്പൂര്‍: ചൈനീസ് സമ്പദ് വ്യവസ്ഥയുടെ മോശം പ്രകടനം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ത്തി. ബ്രെന്റ് ക്രൂഡ് ക്രൂഡ് 90 സെന്റ് അഥവാ 1 ശതമാനം ഇടിവ് നേരിട്ട് ബാരലിന് 94.20 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 81 സെന്റ് അഥവാ 0.9 ശതമാനം കുറഞ്ഞ് 88.60 ഡോളറിലുമാണുള്ളത്. കഴിഞ്ഞ സെഷനില്‍ ഇരു സൂചികകളും 3 ശതമാനം ഇടിവ് നേരിട്ടിരുന്നു.

ചൈനീസ് സമ്പദ് വ്യവസ്ഥയുടെ പ്രകടനം നിരാശജനകമായതാണ് എണ്ണവിലയെ സ്വാധീനിച്ചത്. ഡിമാന്റ് കുറയുമെന്ന ഭീതി എണ്ണവിലയെ ഇടിച്ചു. നിരക്ക് കുറച്ച ചൈനീസ് കേന്ദ്രബാങ്ക് നടപടിയ്ക്കും എണ്ണവിപണിയെ സ്വാധീനിക്കാനായില്ല.

യു.എസ് കരുതല്‍ ശേഖരത്തിലെ വര്‍ധനവും എണ്ണവില താഴ്ത്തി. പ്രധാന യുഎസ് ഷെയ്ല്‍ ഓയില്‍ ബാസിന്‍ 9.049 മില്ല്യണ്‍ പ്രതിദിന ബാരലായി സെപ്തംബറില്‍ വര്‍ധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. 2020 ന് ശേഷമുള്ള ഉയര്‍ന്ന ശേഖരമാണിത്.

കഴിഞ്ഞയാഴ്ചയിലെ സ്ഥിതിവിവര കണക്കുകള്‍ ചൊവ്വാഴ്ചയാണ്പുറത്തുവിടുക. അത് ഇനിയുള്ള ദിവസങ്ങളില്‍ എണ്ണവിലയെ സ്വാധീനിക്കും. ഇറാന്‍ ന്യൂക്ലിയര്‍ ഡീലിന്റെ ഭാവിയും വിപണി ഉറ്റുനോക്കുന്ന കാര്യമാണ്.

യു.എസും ഇറാനും യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവച്ച ഉപാദികള്‍ അംഗീകരിച്ചാല്‍ എണ്ണവിതരണത്തിന്മേല്‍ ഇറാനുള്ള ഉപരോധം നീങ്ങും. ഇതോടെ അന്തര്‍ദ്ദശീയ വിപണിയില്‍ എണ്ണവിതരണം സാധാരണഗതിയിലാവുകയും വില വീണ്ടും കുറയുകയും ചെയ്യും.

X
Top