ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

സിംഗപ്പൂര്‍: ചൈനയുടെ മോശം സാമ്പത്തിക പ്രകടനം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില താഴ്ത്തി. ബ്രെന്റ് അവധി ചൊവ്വാഴ്ച 0.1 ശതമാനം താഴ്ന്ന് 93.28 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 0.1 ശതമാനം താഴ്ന്ന് 85.78 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. തിങ്കളാഴ്ച ഇരു സൂചികകളും 4 ശതമാനം നഷ്ടം നേരിട്ടിരുന്നു.

2023 വര്‍ഷത്തെ ഡിമാന്റ് അനുമാനം ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ് (ഒപെക്) ചുരുക്കിയിട്ടുണ്ട്. ഏപ്രിലിനു ശേഷം ഇത് അഞ്ചാം തവണയാണ് ഒപെക് ഡിമാന്റ് താഴ്ത്തുന്നത്. ഉയര്‍ന്ന പണപ്പെരുപ്പവും പലിശനിരക്ക് വര്‍ധനവുമാണ് കാരണം.

അതേസമയം ഈ വര്‍ഷത്തെ അവസാന ഒപെക് മീറ്റിംഗ് ഡിസംബറില്‍ നടക്കും. മാത്രമല്ല, നേരത്തെ തീരുമാനിച്ച ഉത്പാദനം വെട്ടിച്ചുരുക്കല്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. ഇതോടെ എണ്ണവില വീണ്ടും ഉയര്‍ച്ച കൈവരിച്ചേക്കാം.

X
Top