എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു

സിംഗപ്പൂര്‍: ഫെഡ്‌റിസര്‍വ്, യൂറോപ്യന്‍ കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിക്കാനിരിക്കെ തിങ്കളാഴ്ച അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു. ചൈനയിലെ പുതിയ കോവിഡ് നിയന്ത്രണങ്ങളും വിലയെ സ്വാധീനിച്ചു. ബ്രെന്റ് അവധി 78 സെന്റ് അഥവാ 0.9 ശതമാനം താഴ്ന്ന് ബാരലിന് 86.01 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 73 സെന്റ് അഥവാ 0.8 ശതമാനം താഴ്ന്ന് 92.11 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.

ഒപെകും ഒപെക് പ്ലസും ഉത്പാദനത്തില്‍ കുറവ് വരുത്തിയതോടെ കഴിഞ്ഞയാഴ്ച വില നേരിയതോതില്‍ മെച്ചപ്പെട്ടിരുന്നു. നിരക്ക് വര്‍ധനവും ചൈനീസ് ലോക് ഡൗണും മാന്ദ്യഭീതി ഉയര്‍ത്തുന്നുണ്ടെങ്കിലും വര്‍ഷാവസാനത്തില്‍ വില ഉയരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു. വിതരണം കുറയുന്നതോടെയാണ് ഇത്.

റഷ്യന്‍ വിതരണം നിയന്ത്രിക്കാനുള്ള നടപടികളുമായി ജി7 രാഷ്ട്രങ്ങള്‍ മുന്നോട്ടുപോവുകയാണ്. ഇതിനായി എണ്ണ വിലയ്ക്ക് പരിധി വേണമെന്ന് അവര്‍ ശഠിക്കുന്നു. റഷ്യ നേടുന്ന ലാഭം കുറയ്ക്കുയാണ് ലക്ഷ്യം.

വിലയ്ക്ക് പരിധി നിശ്ചയിക്കുന്ന പക്ഷം യൂറോപ്പിലേയ്ക്കുള്ള വിതരണം പൂര്‍ണ്ണമായി അവസാനിപ്പിക്കുമെന്ന് റഷ്യയും മുന്നറിയിപ്പ് നല്‍കുന്നു.

X
Top