600000 ബാരൽ ഇറാനിയൻ ക്രൂഡ് ഇന്ത്യയിലേക്ക്പ്രീമിയം പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് ഇന്ത്യൻ ഓയിൽ; ഒറ്റയടിക്ക് കൂട്ടിയത് ലിറ്ററിന് 11 രൂപവിമാന ഇന്ധനത്തിന്റെ കരുതൽശേഖരം രണ്ടു മാസത്തേക്കുമാത്രംറഷ്യയിൽനിന്നുള്ള എണ്ണ ഇറക്കമുതി ഒമ്പതുമാസത്തെ ഉയരത്തിൽരാജ്യത്ത് പെട്രോൾ, ഡീസൽ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; വാണിജ്യ LPG വിതരണം കൃത്യമായി മുന്നോട്ട് പോകുന്നുവെന്ന് കേന്ദ്രസർക്കാർ

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കമുതി ഒമ്പതുമാസത്തെ ഉയരത്തിൽ

മുംബൈ: പശ്ചിമേഷ്യാ സംഘർഷത്തെത്തുടർന്ന് ഇന്ത്യയിലേക്ക് റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഉയരുന്നു. മാർച്ച് 29 വരെയുള്ള കണക്കുപ്രകാരം റഷ്യൻ എണ്ണവരവ് ഒമ്പതുമാസത്തെ ഉയർന്ന നിലയിലെത്തി.

ആകെ 5.55 കോടി വീപ്പ എണ്ണയാണ് ഇക്കാലയളവിൽ റഷ്യയിൽനിന്ന് ഇന്ത്യയിലെത്തിയത്. 2025 ജൂണിനുശേഷമുള്ള ഉയർന്ന അളവാണിത്. ഇതിനെക്കാൾ 89 ശതമാനമാണ് വർധനയെന്ന് കമോഡിറ്റി അനലറ്റിക്സ് സംരംഭമായ കെപ്ലർ പറയുന്നു.

ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതിലൂടെ അന്താരാഷ്ട്ര ഇന്ധനവിതരണം താറുമാറായനിലയിലാണ്. ഇതുപരിഹരിക്കാൻ റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധം അമേരിക്ക താത്കാലികമായി നീക്കി. ഇതോടെ ഇന്ത്യൻ എണ്ണ വിതരണക്കമ്പനികൾ വീണ്ടും റഷ്യയിൽനിന്ന് വലിയതോതിൽ എണ്ണ വാങ്ങാൻ തുടങ്ങുകയായിരുന്നു.

റഷ്യൻ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലൂക്കോയിലിനും അമേരിക്ക ഉപരോധം കൊണ്ടുവന്നെങ്കിലും ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയിരുന്നില്ല. റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ കമ്പനികൾക്കുപകരം ഉപരോധത്തിലുൾപ്പെടാത്ത കമ്പനികളിൽനിന്നായിരുന്നു എണ്ണയെത്തിച്ചിരുന്നത്.

റോസ്നെഫ്റ്റ് ഉപകമ്പനിയായ നയാര എനർജി റോസ്നെഫ്റ്റ് എണ്ണയും കൊണ്ടുവന്നിരുന്നു. ഫെബ്രുവരിയിൽ ഇന്ത്യൻ എണ്ണ ഇറക്കുമതിയുടെ 22 ശതമാനം വരെയാണ് റഷ്യയിൽനിന്നുവന്നത്.
ഹോർമുസ് കടലിടുക്കിലെ ചരക്കുനീക്കം തടസ്സപ്പെട്ടതോടെ ഇന്ത്യയിലേക്കുള്ള എണ്ണവരവിൽ ഗണ്യമായ കുറവുണ്ടായി.

ഫെബ്രുവരിയിലെ 14.5 കോടി വീപ്പയിൽനിന്ന് മാർച്ചിൽ 12.7 കോടി വീപ്പയായാണിതു കുറഞ്ഞത്. ലോകത്തിലെ മൂന്നാമതു വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയിലേക്ക് മൊത്തം ഇറക്കുമതിയുടെ 40 മുതൽ 50 ശതമാനംവരെ ഹോർമുസ് വഴിയാണ് എത്തുന്നത്.

മാർച്ചിൽ ഇന്ത്യക്ക് എണ്ണ നൽകുന്നതിൽ രണ്ടാംസ്ഥാനം സൗദി അറേബ്യക്കാണ്. 1.75 കോടി വീപ്പ. 1.02 കോടി വീപ്പയുമായി അംഗോള മൂന്നാമതുവരുന്നു. സൗദിയിൽനിന്നുള്ള ഇറക്കുമതിയിൽ 38 ശതമാനം കുറവുണ്ടായപ്പോൾ അംഗോളയിൽനിന്ന് ഫെബ്രുവരിയെ അപേക്ഷിച്ച് 255 ശതമാനം അധികം എണ്ണ വാങ്ങിയിട്ടുണ്ട്.

ഇറാഖിൽനിന്നുള്ള എണ്ണവരവ് 73 ശതമാനം ഇടിഞ്ഞു. മാർച്ചിൽ 73 ലക്ഷം വീപ്പ എണ്ണമാത്രമാണ് ഇറാഖിൽനിന്നെത്തിയത്. ഒമാൻ, ഇക്വഡോർ, ഗാബൺ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന്‌ ഇന്ത്യ എണ്ണ വാങ്ങുന്നത് കൂട്ടിയിട്ടുണ്ട്.

X
Top