
ന്യൂഡല്‍ഹി: നിരക്ക് വര്‍ദ്ധിപ്പിച്ച ഫെഡ് റിസര്‍വ് നടപടി വ്യാഴാഴ്ച എണ്ണവില താഴ്ത്തി. ബ്രെന്റ് അവധി 76 സെന്റ് അഥവാ 1.1 ശതമാനം കുറഞ്ഞ് ബാരലിന് 71.57 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് (ഡബ്ല്യുടിഐ) 1 ഡോളര്‍ അഥവാ 1.5 ശതമാനം കുറഞ്ഞ് 67.60 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയില്‍ ഇരു സൂചികകളും യഥാക്രമം 10 ശതമാനത്തോളം ഇടിവ് നേരിട്ടു.
ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധന, ആഗോള സമ്പദ് വ്യവസ്ഥയെ ദുര്‍ബലമാക്കുന്ന സാഹചര്യത്തിലാണ് വിലയിടിവ്. 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവിന് ഫെഡ് റിസര്‍വ് ബുധനാഴ്ച തയ്യാറായിരുന്നു. ഉയര്‍ന്ന പലിശ നിരക്ക്, മാന്ദ്യഭീതി സൃഷ്ടിക്കുന്നുണ്ട്.
അതേസമയം നിരക്ക് വര്‍ദ്ധനവിന് ശമനമുണ്ടാകുമെന്ന് ഫെഡ് റിസര്‍വ് വ്യക്തമാക്കി.ബാങ്ക് തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഇത്. പണപ്പെരുപ്പ ഡാറ്റ നിരീക്ഷിച്ച ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളും.