
ന്യൂഡല്‍ഹി: ഇന്ത്യയുടെ ടെക്‌നോളജി ഔട്ട്‌സോഴ്‌സിംഗ് വ്യവസായം നിയമനം കുറച്ചതിനാല്‍ മുന്‍നിര ഓഫീസ് പാര്‍ക്കുകള്‍ ഒഴിഞ്ഞുകിടക്കും. 156 ദശലക്ഷം ചതുരശ്ര അടി സ്ഥലം ഓഫീസുകള്‍ക്കായി ലഭ്യമാകുമെന്ന് സര്‍വേ പറയുന്നു. പ്രതീക്ഷിച്ചതിന്റെ നാലിരട്ടിയാണ് ഇത്.
ലോകത്തിലെ ഏറ്റവും ബൃഹത്തായ കയറ്റുമതി മേഖലയാണ് ഇന്ത്യയുടെ ടെക്‌നോളജി ഔട്ട്‌സോഴ്‌സിംഗ്. മുംബൈ, ബാംഗ്ലൂര്‍, പൂനെ എന്നിവിടങ്ങളില്‍ ഓഫീസ് ഏറ്റെടുക്കല്‍ കുറയുകയാണ്, സെവില്‍സ് ഇന്ത്യ ഡാറ്റ വ്യക്തമാക്കുന്നു.2023 ന്റെ ആദ്യ പകുതിയില്‍, ഇന്ത്യയിലെ ആറ് പ്രധാന നഗരങ്ങളില്‍ 27 ദശലക്ഷം ചതുരശ്ര അടി ഓഫീസ് ഏറ്റെടുത്തു.
ഇത് 12% കുറവാണ്. ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നതനുസരിച്ച്, 2023 ജനുവരി മുതല്‍ ലീസിംഗ് കാര്യമായി കുറഞ്ഞിട്ടുണ്ട്. പലിശനിരക്കിലെ വര്‍ദ്ധനവ്, ടെക്‌നോളജി മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷനുകളുടെ (എംഎന്‍സി) നിയമനത്തിലെ മാന്ദ്യം എന്നിവയുള്‍പ്പെടെയുള്ള ആഗോള മാക്രോ പ്രതിസന്ധികളാണ് കാരണം.
അതേസമയം ദേശീയ തലസ്ഥാന മേഖല (എന്‍സിആര്‍) ആദ്യ ആറ് മാസത്തിനുള്ളില്‍ ലീസിംഗ് പ്രവര്‍ത്തനങ്ങളില്‍ 7% വളര്‍ച്ച കൈവരിച്ചു. ഓഫീസ് സ്‌പേസ് ഡിമാന്റിന്റെ പ്രധാന ചാലക ശക്തി ഐടി മേഖലയാണ്. അതില്‍ തന്നെ ഫ്‌ലെക്‌സിബിള്‍ ഒവക്ക്‌സ്‌പേസുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്.
കൂടാതെ, ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഇന്‍ഷുറന്‍സ് (ബിഎഫ്എസ്‌ഐ) മേഖലയും ഡിമാന്റുയര്‍ത്തുന്നു.