വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

വണ്ടി പൊളിക്കലിന് ആനുകൂല്യങ്ങളുമായി വാഹന കമ്പനികൾ; സ്ക്രാപ്പിംഗ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മൂന്ന് ശതമാനം വരെ വിലയിളവ്

കൊച്ചി: പഴയ വണ്ടി പൊളിക്കാൻ(Scrap Vehicles) നൽകുന്ന ഉപഭോക്താക്കൾ പുതിയ വാഹനം(New Vehicles) വാങ്ങുമ്പോൾ ഓട്ടോമൊബൈൽ കമ്പനികൾ(Automobile companies) മികച്ച ഇളവുകൾ(Incentives) നൽകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു.

വാഹന വിപണി നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്സ് അസോസിയേഷൻ(സിയാം) മേധാവികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വാഹനം പൊളിക്കാൻ നൽകിയതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കി ആനുകൂല്യം നേടാനാകും.

സാധുതയുള്ള സ്ക്രാപ്പിംഗ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ വാഹനം വാങ്ങുമ്പോൾ വിലക്കിഴിവ് ഉൾപ്പെടെ ലഭ്യമാക്കാമെന്ന് കമ്പനികൾ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വാഹന വിലയുടെ മൂന്നര ശതമാനം വരെ ഇളവുകളാണ് ഇതിലൂടെ ലഭിക്കുക. വാഹനങ്ങൾ പൊളിക്കാൻ നൽകുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് സിയാം പ്രസിഡന്റ് വിനോദ് അഗർവാൾ പറയുന്നു.

X
Top