തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ലോക ജിഡിപി വളര്‍ച്ചാ പ്രവചനം 2.7 ശതമാനമായി ഉയര്‍ത്തി ഒഇസിഡി

ന്യൂഡല്‍ഹി: ഒഇസിഡി (ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ) ബുധനാഴ്ച ആഗോള ജിഡിപി പ്രവചനം നേരിയ തോതില്‍ അപ്ഗ്രേഡ് ചെയ്തു. പണപ്പെരുപ്പം കുറയുകയും ചൈന കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. പക്ഷേ തിരിച്ചുവരവ് ‘നീണ്ടതായിരിക്കും’ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.

2.7 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് പാരീസ് ആസ്ഥാനമായുള്ള ഏജന്‍സി പ്രവചിക്കുന്നത്. നേരത്തെ 2.6 ശതമാനമായിരുന്നു അനുമാനം. യുഎസ്,ചൈന, യൂറോപ്പ് എന്നിവിടങ്ങളില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതാണ് നിരക്ക് ഉയര്‍ത്താന്‍ ഏജന്‍സിയെ പ്രേരിപ്പിക്കുന്നത്.

എന്നിരുന്നാലും, ഇത് 2022 ല്‍ നേടിയ 3.3 ശതമാനം വളര്‍ച്ചാ നിരക്കിനേക്കാള്‍ കുറവാണ്. 2024 ലെ വളര്‍ച്ച 2.9 ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. ഊര്‍ജ്ജ വിലയിലെ ഇടിവ്, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ പരിഹരിക്കല്‍, പ്രതീക്ഷിച്ചതിലും വേഗത്തില്‍ ചൈന വീണ്ടും തുറക്കുന്നത് എന്നിവ വീണ്ടെടുക്കലിന് കാരണമായെന്ന് ഒഇസിഡി വിലയിരുത്തി.അതേസമയം പണപ്പെരുപ്പം ഇപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നു.

വായ്പ ചെലവ് വര്‍ദ്ധിപ്പിക്കാന്‍ പണപ്പെരുപ്പം കാരണമാകും. ഉപഭോക്തൃ വില നിയന്ത്രിക്കാനുള്ള ശ്രമങ്ങളില്‍ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് വര്‍ദ്ധിപ്പിക്കുന്നതോടെയാണ്‌ ഇത്.

X
Top