
ന്യൂയോര്‍ക്ക്: ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്കായുള്ള ആഗോള ചട്ടക്കൂട് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് (ഒഇസിഡി) തിങ്കളാഴ്ച പുറത്തിറക്കി. അതിര്‍ത്തികടന്നുള്ള കൈമാറ്റങ്ങള്‍ക്ക് രേഖകള്‍ സൂക്ഷിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ക്രിപ്‌റ്റോ അസറ്റ് റിപ്പോര്‍ട്ടിംഗ് ഫ്രെയിംവര്‍ക്ക് (സിഎആര്‍എഫ്) എന്ന് വിളിക്കപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ ജി20 ധനമന്ത്രിമാര്‍ക്ക് ഈയാഴ്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കപ്പെടും. പ്രാബല്യത്തില്‍ വരുന്ന പക്ഷം ക്രിപ്‌റ്റോ നടപടികള്‍ കര്‍ക്കശമാവുകയും നികുതി ഉറപ്പാക്കപ്പെടുകയും ചെയ്യും.
ജാഗ്രതാ പ്രക്രിയയുടെ ഭാഗമായാണ് ചട്ടക്കൂട് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ഒഇസിഡി പറയുന്നു.ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും ചട്ടക്കൂട് രാജ്യങ്ങളെ പ്രാപ്തമാക്കും.