ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കം

രാജ്യത്തെ ഏറ്റവും മികച്ച 25 മ്യൂസിക് ഫെസ്റ്റിവലില്‍ ഇടം നേടി ‘ഒച്ച’   

കൊച്ചി: റോളിംഗ് സ്റ്റോണ്‍ ഇന്ത്യയുടെ രാജ്യത്തെ ഏറ്റവും മികച്ച 25 മ്യൂസിക് ഫെസ്റ്റിവലില്‍ ഇടം നേടി ‘ഒച്ച’. കേരളത്തില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയ ഏക മ്യൂസിക് ഫെസ്റ്റിവല്‍ കൂടിയാണിത്. ഏറ്റവും മികച്ച പട്ടികയില്‍ 14-ാമതായാണ് ഒച്ച ഇടം നേടിയിരിക്കുന്നത്. സാധാരണ സംഗീത നിശ എന്നതിലുപരി കേരളത്തിലെ യുവാക്കളുടെ സാംസ്കാരിക സംഗമവേദി കൂടിയായിരുന്നു കൊച്ചി കളമശേരി ചാക്കോളാസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ഒച്ച ഫെസ്റ്റിവല്‍.

സൈന മ്യൂസിക്കാണ് ഒച്ച ഫെസ്റ്റിവലിന്‍റെ സംഘാടകര്‍. മ്യൂസിക് ഫെസ്റ്റിവലുകളുടെ ഈ അതിപ്രസരത്തിനിടയില്‍, ഏത് ഫെസ്റ്റിവലാണ് യഥാര്‍ഥത്തില്‍ പ്രാധാന്യമുള്ളതെന്നും ഏതാണ് വെറും ഇന്‍സ്റ്റാഗ്രാം ഓര്‍മകളില്‍ ഒതുങ്ങുന്നതെന്നും തിരിച്ചറിയുക പ്രയാസമാണെന്നും, അതിനാല്‍ ങ്ങളുടെ എഴുത്തുകാരും എഡിറ്റര്‍മാരും വിവിധ വശങ്ങള്‍ പരിശോഘിച്ച് ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് മികച്ച ഫെസ്റ്റിവലുകളുടെ ഒരു പട്ടിക തയ്യാറാക്കിയതെന്നും റോളിംഗ് സ്റ്റോണ്‍ ഇന്ത്യ വ്യക്തമാക്കുന്നു.

X
Top