അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഒബ്‌റോയ് ഗ്രൂപ്പിന്റെ ഇഐഎച് ലിമിറ്റഡിന്റെ രണ്ടാം പാദത്തിലെ ലാഭം 94 കോടി രൂപയായി വർധിച്ചു

ബ്‌റോയ് ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ ഹോസ്പിറ്റാലിറ്റി ശൃംഖല ഇഐഎച് ലിമിറ്റഡ്, 2024 സെപ്റ്റംബർ പാദത്തിൽ 94 കോടി രൂപ ലാഭം റിപ്പോർട്ട് ചെയ്തു. 2023 സാമ്പത്തിക വർഷത്തിലെ 22.35 കോടി രൂപയിൽ നിന്ന് 300 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത് .

കമ്പനിയുടെ ഏകീകൃത വരുമാനം 552.5 കോടി രൂപയും പലിശ, നികുതികൾ, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 164.9 കോടി രൂപയും രണ്ടാം പാദത്തിൽ രേഖപ്പെടുത്തി.

“2024 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ കമ്പനി അസാധാരണമായ സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ചു. വരുമാനത്തിലും ലാഭത്തിലും കാര്യമായ വളർച്ച കണ്ടു. മികച്ച ഹോസ്പിറ്റാലിറ്റി നൽകുന്നതിനും പ്രധാന വിപണികളിൽ ഞങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ”ഇഐഎച്ച് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ അർജുൻ ഒബ്‌റോയ് പറഞ്ഞു.

ആഭ്യന്തര വിനോദ യാത്രകൾ, മീറ്റിംഗുകൾ, പ്രോത്സാഹനങ്ങൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവയിൽ നിന്നുള്ള ഡിമാൻഡ്, വിദേശ വിനോദ സഞ്ചാരികളുടെ വരവ് ,ബിസിനസ്സ് ട്രാവൽ എന്നിവയുടെ വർദ്ധനയും കാരണം 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ഹോട്ടൽ വ്യവസായം വരുമാന വളർച്ച രേഖപ്പെടുത്തുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഐസിആർഎ പ്രതീക്ഷിക്കുന്നു.

ഐസിആർഎ വിശകലനം അനുസരിച്ച്, പാൻ-ഇന്ത്യ പ്രീമിയം ഹോട്ടൽ ശരാശരി റൂം നിരക്ക് (ARRs) 2024 -ൽ 6,000-6,200 രൂപയായിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

X
Top