ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

തിരിച്ചടി നേരിട്ട് നൈക ഓഹരി

ന്യൂഡല്‍ഹി: ബോണസ് ഓഹരികള്‍ ഡീമാറ്റിലെത്തിയ ദിവസം തൊട്ട് പ്രീ ഐപിഒ നിക്ഷേപകര്‍ നൈക്ക ഓഹരിയെ കൈയ്യൊഴികയാണ്. ചൊവ്വാഴ്ച 1.84 കോടി എണ്ണം അഥവാ 0.65 ശതമാനം ഓഹരികളാണ് ബള്‍ക്ക് ഡീല്‍ വഴി കൈമാറിയത്. ഇതോടെ നൈക്കയുടെ പാരന്റിംഗ് കമ്പനിയായ എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴസ് വിപണിയില്‍ തിരിച്ചടി നേരിട്ടു.

4.36 ശതമാനം നഷ്ടത്തില്‍ 175.50 രൂപയിലാണ് നിലവില്‍ സ്റ്റോക്കുള്ളത്. സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ലൈറ്റ്ഹൗസ് ഇന്ത്യ കമ്പനിയിലെ തങ്ങളുടെ 320 കോടി ഓഹരികള്‍ വിറ്റഴിച്ചിരുന്നു. വാങ്ങിയ ആളുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. രണ്ട് ശതമാനം ഡിസ്‌ക്കൗണ്ടില്‍ 180-13.5 രൂപയ്ക്കായിരുന്നു ഇടപാട്.

പ്രീ ഐപിഒ ലോക് ഇന്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പിഇ ഫേം 96 ലക്ഷം ഓഹരികള്‍ 171.75 രൂപ നിരക്കിലാണ് വിറ്റഴിച്ചത്. നവംബര്‍ 16 ന് 175.13 നിരക്കില്‍ മറ്റൊരു മൂന്നുകോടി ഓഹരികളും വില്‍പന നടത്തി. ടിപിജി ഗ്രോത്ത്, നരോത്തം സെഖ്‌സാരിയ, മാല ഗാവ്കര്‍ തുടങ്ങിയ ഐപിഒയ്ക്ക് മുമ്പുള്ള മറ്റ് നിക്ഷേപകരും ഓഹരികള്‍ ഓഫ്‌ലോഡ് ചെയ്തിട്ടുണ്ട്.

അതേസമയം, അബര്‍ഡീന്‍ സ്റ്റാന്‍ഡേര്‍ഡ് ഏഷ്യ ഫോക്കസ്, മോര്‍ഗന്‍ സ്റ്റാന്‍ലി, നോര്‍ജസ് ബാങ്ക്, കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് എന്നിവ വാങ്ങുകയും ചെയ്തു. രണ്ടാം പാദത്തില്‍ മികച്ച പ്രകടനം നടത്താന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. അറ്റാദായം 1.17 കോടി രൂപയില്‍ നിന്നും 5.19 കോടി രൂപയാക്കിയ അവര്‍ വരുമാനം 29 ശതമാനം ഉയര്‍ത്തി 1230.8 കോടി രൂപയാക്കി.

X
Top