ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഒരു മാസത്തില്‍ 20 ശതമാനം താഴ്ച വരിച്ച് നൈക്ക ഓഹരി, മൂല്യനിര്‍ണ്ണയം ആകര്‍ഷകമെന്ന് അനലിസ്റ്റുകള്‍

മുബൈ: ഫാഷന്‍ ബ്രാന്റായ നൈക്കയുടെ പാരന്റിംഗ് കമ്പനി എഫ്എസ്എന്‍-ഇ കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് ഓഹരിവിപണിയില്‍ തണുപ്പന്‍ പ്രകടനം തുടരുന്നു. ജനുവരി 23 നും കമ്പനി ഓഹരി താഴ്ച വരിച്ചു. 2 ശതമാനത്തോളം താഴ്ന്ന് 124.75 രൂപയിലായിരുന്നു ക്ലോസിംഗ്.

ഇതോടെ ഒരു മാസത്തിലെ നഷ്ടം 20 ശതമാനം പോയിന്റുകളായി. പ്രീ ഐപിഒ ലോക്ക് ഇന്‍ കാലയളവ് അവസാനിച്ചതോടെ ഓഹരി വില കൂപ്പുകുത്തുകയാണ്. അതേസമയം അനലിസ്റ്റുകള്‍ ഓഹരിയില്‍ ബുള്ളിഷായി തുടരുന്നു.

ഐസിഐസിഐ സെക്യൂരിറ്റീസ്, റേറ്റിംഗ് ഹോള്‍ഡില്‍ നിന്നും കൂട്ടിച്ചേര്‍ക്കുക എന്നാക്കി മാറ്റി. ലക്ഷ്യവില 145 രൂപയാക്കാനും അവര്‍ തയ്യാറായിട്ടുണ്ട്. നിലവില മൂല്യനിര്‍ണ്ണയം ആകര്‍ഷകമാണെന്ന് ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു.

361.67 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് എച്ച്എസ്ബിസി സെക്യൂരിറ്റീസ് നിര്‍ദ്ദേശം. ഒരു വര്‍ഷത്തിനുള്ളില്‍ ഓഹരി ലക്ഷ്യത്തിലെത്തും.

X
Top