ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

അപ്പാരൽ ഗ്രൂപ്പുമായുള്ള സഹകരണത്തിലൂടെ അന്താരാഷ്ട്ര സാന്നിധ്യം ശക്തിപ്പെടുത്താൻ നൈക

മുംബൈ: ദുബായ് ആസ്ഥാനമായുള്ള ഫാഷൻ & ലൈഫ്‌സ്‌റ്റൈൽ റീട്ടെയിൽ കമ്പനിയായ അപ്പാരൽ ഗ്രൂപ്പുമായി സഹകരിച്ചതായി ഇന്ത്യൻ സൗന്ദര്യവർദ്ധക, ഫാഷൻ റീട്ടെയിലറായ നൈക അറിയിച്ചു. സഹകരണത്തിലൂടെ ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങളിലേക്ക് കമ്പനിയുടെ കാൽപ്പാട് വ്യാപിപ്പിക്കാനാണ് നൈക പദ്ധതിയിടുന്നത്.

ജിസിസി രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായ്‌ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ചില്ലറ വ്യാപാരികളിലൊന്നായ അപ്പാരൽ ഗ്രൂപ്പുമായി കമ്പനി അതിന്റെ ആദ്യത്തെ അന്താരാഷ്ട്ര തന്ത്രപരമായ സഖ്യത്തിൽ പ്രവേശിച്ചതായും. ഇതിലൂടെ കമ്പനിക്ക് ജിസിസിയിൽ ഉത്പന്നങ്ങൾ വ്യാപാരം ചെയ്യാൻ കഴിയുമെന്നും നൈക സ്ഥാപക ഫാൽഗുനി നായർ പറഞ്ഞു.

യുഎഇ (യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്), കെഎസ്‌എ (സൗദി അറേബ്യ), ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ശക്തമായ മൂല്യനിർണ്ണയം കെട്ടിപ്പടുക്കാൻ ഈ പങ്കാളിത്തം തങ്ങളെ സഹായിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.

പത്ത് വർഷം മുമ്പ് ഒരു ബ്യൂട്ടി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായി ആണ് നൈക അതിന്റെ പ്രവർത്തനം ആരംഭിച്ചത്. പങ്കാളിത്തത്തിന്റെ ഫലമായി പുറത്തിറക്കുന്ന ഉൽപ്പനങ്ങൾ പുതിയ ബ്രാൻഡ് നാമത്തിൽ അറിയപ്പെടുമെന്നും. കൂടാതെ ഇതിനായി ഒരു സ്വതന്ത്ര പ്രൊഫഷണൽ മാനേജ്‌മെന്റ് ടീം ഉണ്ടായിരിക്കുമെന്നും ഫാൽഗുനി നായർ പറഞ്ഞു.

അതേസമയം വഡോദര, ഇൻഡോർ, കൊച്ചി, തിരുവനന്തപുരം, അമൃത്‌സർ, ലുധിയാന തുടങ്ങിയ നഗരങ്ങളിൽ അപ്പാരൽ ഗ്രൂപ്പ് ഇന്ത്യ അവരുടെ സാന്നിധ്യം വിപുലീകരിക്കാൻ ശ്രമിക്കുകയാണ്. ഗ്രൂപ്പിന് മൊത്തത്തിൽ എല്ലാ പ്ലാറ്റ്‌ഫോമുകളിലുമായി 1,900+ റീട്ടെയിൽ സ്റ്റോറുകളും 75+ ബ്രാൻഡുകളും ഉണ്ട്. യുഎഇയിൽ നിന്നുള്ള മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയിലർമാരിൽ ഒന്നാണ് അപ്പാരൽ ഗ്രൂപ്പ്.

X
Top