എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

നൈക്ക സിഎഫ്ഒ അരവിന്ദ് അഗര്‍വാള്‍ സ്ഥാനമൊഴിയുന്നു

ന്യൂഡല്‍ഹി: ഫാഷന്‍ ഇ-റീട്ടെല്‌റായ നൈകയുടെ പാരന്റിംഗ് കമ്പനി എഫ്എസ്എന്‍ ഇ കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) അരവിന്ദ് അഗര്‍വാള്‍ രാജിവയ്ക്കാനൊരുങ്ങുന്നു.

നവംബര്‍ 25 ന് അഗര്‍വാള്‍ സ്ഥാനമൊഴിയുമെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിക്കുകയായിരുന്നു. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലും സ്റ്റാര്‍ട്ടപ്പ് രംഗത്തും തുടര്‍ന്നും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകുമെന്നും കമ്പനി പറഞ്ഞു.

പുതിയ സിഎഫ്ഒയെ തേടുന്ന പ്രവര്‍ത്തനത്തിലാണ് തങ്ങളെന്നും കമ്പനി പറയുന്നു. രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അഗര്‍വാള്‍ സ്ഥാനമൊഴിയുന്നത്. 2020 ജൂലൈയിലായിരുന്നു അദ്ദേഹം കമ്പനിയിലെത്തുന്നത്.

എല്ലാകാലത്തും നൈക കുടുബത്തിലെ അംഗമാകുമെന്നും കമ്പനിയ്ക്ക് ആശംസകള്‍ നേരുന്നതായിും അഗര്‍വാള്‍ പറഞ്ഞു. നൈകയോടൊപ്പം മികച്ച കാലമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ലാഭകരമായ സ്റ്റാര്‍ട്ടപ്പാക്കുന്നതില്‍ കമ്പനിയെ സഹായിച്ച വ്യക്തിയാണ് അഗര്‍വാളെന്ന് ഫാല്‍ഗുനി നയ്യാറും കുറിച്ചു.

ആമസോണിലുള്‍പ്പടെ രണ്ട് ദശാബ്ദക്കാലത്തെ പരിചയമുള്ള വ്യക്തിയാണ് അഗര്‍വാള്‍.

X
Top