ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വിശാൽ ഗുപ്തയെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി നിയമിച്ച്‌ നൈയ്ക

ഡൽഹി: കമ്പനിയുടെ കൺസ്യൂമർ ബ്യൂട്ടി ബ്രാൻഡുകളുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി വിശാൽ ഗുപ്തയെ നിയമിച്ച്‌ നൈയ്ക. ഐഐടി ഡൽഹി, ഐഐഎം ബെംഗളൂരു എന്നിവയിലെ പൂർവവിദ്യാർത്ഥിയായ ഗുപ്തയ്‌ക്ക് എഫ്എംസിജി മേഖലയിൽ ഏകദേശം മൂന്ന് പതിറ്റാണ്ടിലേറെയായുള്ള പ്രവൃത്തി പരിചയമുണ്ട്.

യൂണിലിവറിലെ 25 വർഷത്തെ പ്രവർത്തനത്തിന് ശേഷമാണ് ഗുപ്ത നൈകയിൽ ചേരുന്നത്, അവിടെ അദ്ദേഹം ഇന്ത്യ, ഇന്തോനേഷ്യ, തെക്കുകിഴക്കൻ ഏഷ്യ, റഷ്യ എന്നിവിടങ്ങളിലെ ബിസിനസ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. നൈകയിൽ സൗന്ദര്യവർദ്ധക വസ്തുക്കളും ചർമ്മസംരക്ഷണ വിഭാഗവും ഉൾപ്പെടുന്ന ബ്യൂട്ടി റീട്ടെയിലറുടെ സ്വകാര്യ ലേബൽ ബിസിനസ്സിനെ അദ്ദേഹം നയിക്കും.

സ്വകാര്യ ലേബൽ ഡിവിഷനിലെ സിഇഒ ആയിരുന്ന റീന ഛപ്രയുടെ രാജി നൈക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഗുപ്തയുടെ നിയമനം. നൈക്കയുടെ സമ്പന്നമായ പാരമ്പര്യം കാത്തുസൂക്ഷിക്കാനും ബ്രാൻഡിനെ കൂടുതൽ ഉയരങ്ങളിലേക്കും കൂടുതൽ ഉപഭോക്താക്കളുടെ ഹൃദയത്തിലേക്കും കൊണ്ടുപോകാനും വിശാലിനു കഴിയുമെന്ന് നൈകയുടെ സ്ഥാപകയും സിഇഒയുമായ ഫാൽഗുനി നായർ പറഞ്ഞു.

എസ്റ്റി ലോഡർ കമ്പനിയുടെ (ELC) പങ്കാളിത്തത്തോടെ ബ്യൂട്ടി & യു ഇന്ത്യ എന്ന പേരിൽ ഒരു ഇൻകുബേഷൻ പ്രോഗ്രാം ലോഞ്ച് ചെയ്യുന്നതായി ഈ മാസം ആദ്യം കമ്പനി പ്രഖ്യാപിച്ചിരുന്നു.

X
Top