ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഓപ്പണ്‍ എഐയില്‍ 100 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ എന്‍വിഡിയ

വാഷിങ്ടണ്‍: അമേരിക്കന്‍ സെമികണ്ടക്ടര്‍ കമ്പനി എന്‍വിഡിയ, സാം ആള്‍ട്ട്മാന്റെ ഓപ്പണ്‍എഐയില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു. സൂപ്പര്‍ ഇന്റലിജന്റസ് ഉള്‍പ്പടെ ഭാവി എഐ മോഡലുകളുടെ വികസനമാണ് ലക്ഷ്യം. ഇരു കമ്പനികളും ഇതിനായി കരാറില്‍ ഒപ്പവച്ചിട്ടുണ്ട്.

ഇത് പ്രകാരം,  ഓപ്പണ്‍ എഐ എന്‍വിഡിയയുടെ കമ്പ്യൂട്ടിംഗ്, നെറ്റ് വര്‍ക്ക് സിസ്റ്റങ്ങള്‍ ഉപയോഗപ്പെടുത്തും. എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനുള്ള ഹാര്‍ഡ്  വെയറും സോഫ്റ്റ് ഫെയറുമുള്‍പ്പടെയാണിത്. എഐ ഫാക്ടറി എന്ന് വിളിക്കുന്ന സൗകര്യങ്ങള്‍ 2026 രണ്ടാംപകുതിയില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്‍വിഡിയയുടെ വെരാ റൂബിന്‍ പ്ലാറ്റ്‌ഫോമാണ് ഇതിന് കരുത്ത് പകരുക.

വലിയ തോതിലുള്ള എഐ വര്‍ക്ക് ലോഡുകള്‍ക്കായി രൂപ കല്‍പ്പന ചെയ്ത കമ്പ്യൂട്ടിംഗ് സിസ്റ്റമാണ് വെരാ റൂബിന്‍. കൃത്രിമ ബുദ്ധിയുടെ വികാസത്തിലെ പ്രധാന ചുവടുവെപ്പായി എന്‍വിഡിയ-ഓപ്പണ്‍ എഐ സഹകരണത്തെ എന്‍വിഡിയ സ്ഥാപകന്‍ ജെന്‍സണ്‍ ഹുവാങ് വിശേഷിപ്പിച്ചു. ഡിജിഎക്‌സ് സൂപ്പര്‍ കമ്പ്യൂട്ടറില്‍ തുടങ്ങി ചാറ്റ്ജിപിടിയുടെ സമാരംഭം വരെ പത്ത് വര്‍ഷത്തിലേറെയായി എന്‍വിഡിയയും ഓപ്പണ്‍എഐയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.

പുതിയ ഇന്‍ഫ്രാസ്ട്രക്ചര്‍ 10 ജിഗാവാട്ട് കമ്പ്യൂട്ടിംഗ് പവര്‍ വിന്യസിക്കുമെന്ന് ഹുവാങ് പറഞ്ഞു. പുതിയ സംവിധാനം സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറയാകുമെന്നാണ് സാം ആള്‍ട്ട്മാന്റെ നിരീക്ഷണം. എന്‍വിഡിയ സിസ്റ്റങ്ങള്‍ ഉപയോഗിച്ച് പുതിയ എഐ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കാനും ആളുകള്‍ക്കും ബിസിനസുകള്‍ക്കും അവ വ്യാപകമായി ഉപയോഗിക്കാനും സാധിക്കും.

X
Top