പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

ഇന്ത്യയിൽ വൻ പദ്ധതി പ്രഖ്യാപിച്ച് എൻവിഡിയ; ബെംഗളൂരുവിൽ AI സൂപ്പർപാർക്ക് സ്ഥാപിക്കും

ബംഗളൂരുവിൽ വമ്പൻ നിർമിതബുദ്ധി (എഐ) സൂപ്പർപാർക്ക് സ്ഥാപിക്കാൻ ലോകത്തെ പ്രമുഖ ചിപ്പ് നിർമാതാക്കളായ എൻവിഡിയ. ഭാരത്1 എഐ റിസർച്ച് ആൻഡ് ഇന്നൊവേഷൻ സിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള പങ്കാളിത്തം എൻവിഡിയ പ്രഖ്യാപിച്ചു. 25,000-ത്തോളം ഗവേഷകരെയും എഞ്ചിനീയർമാരെയും ഈ സൂപ്പർപാർക്കിൽ വിന്യസിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി എഐ ഉത്പന്നങ്ങൾ ഇവിടെ തയ്യാറാക്കും. ഗൂഗിൾ, ഓപ്പൺഎഐ പോലുള്ള വമ്പൻ ടെക് കമ്പനികൾ ഇന്ത്യയിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്താനും എഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും പദ്ധതിയിടുന്നതിനിടെയാണ് എൻവിഡിയയുടെ പ്രഖ്യാപനം.

500,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള B1 AI സൂപ്പർപാർക്കിന്റെ ലോഞ്ചോടെ എൻവിഡിയയുടെ ബംഗളൂരുവിലെ പ്രവർത്തനം ആരംഭിക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. ഈ പാർക്ക് 70 ഏക്കർ വിസ്തൃതിയുള്ള വലിയ AI ഇന്നൊവേഷൻ സംവിധാനത്തിന്റെ കേന്ദ്രമായി പ്രവർത്തിക്കും. ഇത് കാലക്രമേണ 40 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള വാണിജ്യ ആർ ആൻഡ് ഡി സ്‌പേസ് ആക്കി വികസിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സൂപ്പർപാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് സാങ്കേതിക മാർഗനിർദ്ദേശം, അടിസ്ഥാന സൗകര്യങ്ങൾക്കുള്ള പിന്തുണ, ബിസിനസ് കണക്ഷനുകൾ എന്നിവയിൽ എൻവിഡിയ പിന്തുണ നൽകും.എഐ ഗവേഷണത്തിനായി വലിയ പിന്തുണയും എൻവിഡിയ നൽകും. എഐ മോഡലുകൾക്കുള്ള വൻതോതിലുള്ള പരിശീലനം അടക്കമുള്ളവയെ പിന്തുണയ്ക്കാൻ കഴിയും വിധമാണ് അടിസ്ഥാന സൗകര്യങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓഫീസ് റിയൽ എസ്റ്റേറ്റ് എന്നതിലുപരി പ്രത്യേകമായി വികസിപ്പിച്ച AI ഗവേഷണ-വികസന മേഖല ആയിരിക്കും എൻവിഡിയയുടെ എഐ സൂപ്പർ പാർക്ക്.

അമേരിക്ക ആസ്ഥാനമായ ടെക് ഭീമന്മാർ ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന വമ്പൻ നിക്ഷേപങ്ങളുടെ തുടർച്ചയാണ് എൻവിഡിയയുടെ പദ്ധതി. കഴിഞ്ഞയാഴ്ച ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ AI ഇംപാക്ട് ഉച്ചകോടി 2026-ൽ ഗൂഗിളും ഓപ്പൺഎഐയും ഇന്ത്യയിൽ വമ്പൻ AI അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.

‘അമേരിക്ക-ഇന്ത്യ കണക്ട്’ സംരംഭം ഉച്ചകോടിയിൽ ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. വിശാഖപട്ടണത്തെ പുതിയ അന്താരാഷ്ട്ര ഗേറ്റ്വേ വഴി ഇന്ത്യയെ നേരിട്ട് യുഎസ്, സിംഗപ്പുർ, ആഫ്രിക്ക എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന സമുദ്രത്തിനടിയിലൂടെയുള്ള കേബിൾ ശൃംഖലയാണിത്. ഡിജിറ്റൽ – AI അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഗൂഗിളിന്റെ 15 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയുടെ ഭാഗമാണിത്.

അതേസമയം, ഓപ്പൺഎഐ ടാറ്റ ഗ്രൂപ്പുമായി ചേർന്ന് ഇന്ത്യയിൽ AI അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാനുള്ള പങ്കാളിത്തവും പ്രഖ്യാപിച്ചു. ഇതോടൊപ്പം ടാറ്റ ഗ്രൂപ്പിലെ ലക്ഷക്കണക്കിന് ജീവനക്കാർക്ക് ഓപ്പൺഎഐ ചാറ്റ്ജിപിടി എന്റർപ്രൈസ് ലഭ്യമാക്കും. ബംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ പുതിയ ഓഫീസുകളും ഓപ്പൺഎഐ പ്രഖ്യാപിച്ചിട്ടുണ്ട്.

X
Top