നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ടാറ്റ ഗ്രൂപ്പ് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ച് നുവാമ

മുംബൈ: ടാറ്റ കമ്യൂണിക്കേഷന്‍സ് ഓഹരിയുടെ വാങ്ങല്‍ നിര്‍ദ്ദേശം നിലനിര്‍ത്തിയിരിക്കയാണ് നുവാമ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ്. മാത്രമല്ല, ലക്ഷ്യവില 2000 രൂപയില്‍ നിന്നും 2020 രൂപയാക്കി വര്‍ധിപ്പിച്ചു.

ദീര്‍ഘകാല നിക്ഷേപത്തിന് യോജിച്ച ഓഹരിയാണിതെന്ന് ബ്രോക്കറേജ് പറയുന്നു. 2026 സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ കമ്പനി 5960 കോടി രൂപയാണ് വരുമാനം നേടിയത്. ഇത് മുന്‍പാദത്തേക്കാള്‍ 0.5 ശതമാനം കുറവാണ് ഇത്.

അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 6.6 ശതമാനം കൂടുതല്‍.

കണ്‍സോളിഡേറ്റഡ് ഇബിറ്റ മാര്‍ജിന്‍ 34 ബേസിസ് പോയിന്റ് ഉയര്‍ന്ന് 19.1 ശതമാനത്തിലെത്തി. അറ്റാദായമായ 250 കോടി രൂപയും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നു.

1.89 ശതമാനം ഉയര്‍ന്ന് 1764.45 രൂപയിലാണ് ടാറ്റ കമ്യൂണിക്കേഷന്‍ ഓഹരി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

X
Top