തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

നാല് മുന്‍നിര ടെക്ക് കമ്പനികളില്‍ 17,700 ജീവനക്കാര്‍ കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ നാല് ഐടി സേവന സ്ഥാപനങ്ങള്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവ  ജൂണ്‍  പാദത്തില്‍ 17,735 ജീവനക്കാരുടെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ പാദത്തില്‍ ടിസിഎസ് 523 ജീവനക്കാരെയാണ് ചേര്‍ത്തത്.അതേസമയം ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക് എന്നിവ യഥാക്രമം 6940, 8812, 2506 എന്നിങ്ങനെ ജീവനക്കാരെ വെട്ടിക്കുറച്ചു.

ടെക് മഹീന്ദ്ര ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ വരുമാനം ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും ടെക് മഹീന്ദ്രയുള്‍പ്പടെയുള്ള കമ്പനികള്‍ക്ക് നഷ്ടപ്പെട്ട ജീവനക്കാരുടെ എണ്ണം കഴിഞ്ഞപാദത്തില്‍ കൂടുതലാണ്. 2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ അഞ്ച് കമ്പനികളും 5,607 ജീവനക്കാരുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ അഞ്ച് പാദങ്ങളായി, അതായത് 2022-23 ലെ ആദ്യ പാദം മുതല്‍ ടെക് നിയമനം മാന്ദ്യത്തിന് സാക്ഷ്യം വഹിക്കുന്നു. എന്നിരുന്നാലും, കഴിഞ്ഞ രണ്ട് പാദങ്ങളായി, അറ്റ നിയമനം നെഗറ്റീവ് ആയി. അതേസമയം ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിലും കുറവുണ്ടായിട്ടുണ്ട്.

അവലോകനത്തിന് വിധേയമായ നാല് കമ്പനികളിലും കൊഴിഞ്ഞുപോക്ക് 20 ശതമാനത്തില്‍ താഴെയായി. വാസ്തവത്തില്‍ നാല് കമ്പനികളിലും കൊഴിഞ്ഞുപോക്ക് 18 ശതമാനത്തില്‍ താഴെയാണ്.

X
Top