ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

ഇന്‍ഡെക്‌സ് ഡെറിവേറ്റീവ് വ്യാപാരത്തിലെ അളവ് പരിധി ഉയര്‍ത്തി എന്‍എസ്ഇ

മുബൈ: സുരക്ഷാ മുന്‍കരുതലുകള്‍ നിലനിര്‍ത്തുക,കാര്യക്ഷമത മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ വച്ച് ഇന്‍ഡെക്‌സ് ഡെറിവേറ്റീവ് നിയമ പരിഷ്‌ക്കരണം നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) പ്രഖ്യാപിച്ചു. മാറ്റങ്ങള്‍ സെപ്തംബര്‍ 1 മുതല്‍ നിലവില്‍ വരും.

മാറ്റങ്ങള്‍
ബാങ്ക് നിഫ്റ്റിയുടെ ഫ്രീസ് പരിധി 600 ല്‍ നിന്ന് 900 കരാറുകളായി ഉയര്‍ത്തും. ഓട്ടോമോറ്റാക് ബ്ലോക്കുകളില്ലാതെ 900 ഓര്‍ഡറുകള്‍ വരെ നല്‍കാന്‍ ട്രേഡേഴ്‌സ്‌നി സാധിക്കും. നേരത്തെ 600 ഓര്‍ഡറുകളായിരുന്നു പരിധി. സൂചികയിലെ ഉയര്‍ന്ന വ്യാപാരവും ലിക്വിഡിയിറ്റുമാണ് മാറ്റം കൊണ്ടുവരാന്‍ റെഗുലേറ്ററെ പ്രേരിപ്പിക്കുന്നത്.

നിക്ഷേപ സ്ഥാപനങ്ങളും ചെറുകിട നിക്ഷേപകര്‍ക്കുമാണ് പരിഷ്‌ക്കരണം ഗുണം ചെയ്യുക. ഇവര്‍ക്ക് വലിയ ട്രേഡുകള്‍ സുഗമമായി നടത്താനും ഇന്‍ട്രാഡേ ട്രേഡിംഗ്, ഹെഡ്ജ്,ഓപ്ഷന്‍ സ്‌പ്രെഡുകള്‍ എന്നിവ അനായാസം ഉപയോഗപ്പെടുത്താനുമാകും.

മറ്റ് സൂചികകളുടെ നിലവിലെ പരിധി അതേപടി നിലനിര്‍ത്താനും തീരുമാനമായിട്ടുണ്ട്.ഇത് പ്രകാരം നിഫ്റ്റി50 യുടെ പരിധി 1800 കോണ്‍ട്രാക്റ്റുകളും ഫിന്‍നിഫ്റ്റിയുടേത് 1800 എണ്ണവും നിഫ്റ്റി മിഡ്ക്യാപ് സെലക്ട്രിന്റെത് 2800 കോണ്‍ട്രാക്ടുകളും നിഫ്റ്റി നെക്സ്റ്റ് 50യുടേത് 600 കോണ്‍ട്രാക്ടുകളുമാണ്.

സ്ഥിരതയെ തടസ്സപ്പെടുത്തുന്ന അസാധാരണമാംവിധം വലുതോ തെറ്റായതോ ആയ വ്യാപാരങ്ങള്‍ തടയുകയാണ് ഫ്രീസ് പരിധിയുടെ ലക്ഷ്യം.

X
Top