കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

അറ്റാദായം 9 ശതമാനം ഉയര്‍ത്തി എന്‍എസ്ഇ

ന്യൂഡല്‍ഹി: നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) വ്യാഴാഴ്ച ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടു. 1844 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം കൂടുതലാണിത്.

ഏകീകൃത അറ്റാദായം 13 ശതമാനം ഉയര്‍ന്ന് 2987 കോടി രൂപയായപ്പോള്‍ കമ്പനി ഖജനാവിലേയ്ക്ക് 7889 കോടി രൂപ സംഭാവന ചെയ്തു. അതില്‍ എസ്ടിടി ഇനത്തില്‍ 6411 കോടി രൂപയും സ്റ്റാംപ് ഡ്യൂട്ടിയായി 503 കോടി രൂപയും ജിഎസ്ടി 475 കോടി രൂപയും ഇന്‍കം ടാക്‌സ് 225 കോടി രൂപയും സെബിയിലേയ്ക്ക ്‌നല്‍കിയ 275 കോടി രൂപയുമുള്‍പ്പെടുന്നു.

ഏകീകൃത ഏണിംഗ് പര്‍ ഷെയര്‍ 3.16 രൂപയാണ്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 34..13 രൂപയായിരുന്നു. ട്രേഡിംഗ് അളവില്‍, ക്യാഷ് മാര്‍ക്കറ്റുകള്‍ ശരാശരി പ്രതിദിന ട്രേഡഡ് അളവ് (എഡിടിവി) 58,593 കോടി രൂപ രേഖപ്പെടുത്തി, ഇത് 4 ശതമാനം ഉയര്‍ന്നു.

ഇക്വിറ്റി ഫ്യൂച്ചറുകള്‍ 1,04,056 കോടി രൂപയുടെ എഡിടിവി നേടി. 13 ശതമാനം ഇടിവാണഇത്.ഇക്വിറ്റി ഓപ്ഷന്‍ (പ്രീമിയം മൂല്യം) എഡിടിവികള്‍ 33 ശതമാനം ഉയര്‍ന്ന് 54,210 കോടി രൂപയായി.

X
Top