അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

സീ എന്റര്‍ടെയിന്‍മെന്റിനെ എഫ്‌&ഒയില്‍ നിന്ന്‌ ഒഴിവാക്കി

മുംബൈ: ജൂണ്‍ 28 മുതല്‍ സീ എന്റര്‍ടെയിന്‍മെന്റ്‌ എന്റര്‍പ്രൈസസിന്റെ ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ (എഫ്‌&ഒ) കരാറുകള്‍ വ്യാപാരത്തിന്‌ ലഭ്യമായിരിക്കില്ലെന്ന്‌ നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ (എന്‍എസ്‌ഇ) അറിയിച്ചു.

നിലവില്‍ ലഭ്യമായിരിക്കുന്ന ഏപ്രില്‍, മെയ്‌, ജൂണ്‍ മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന കരാറുകള്‍ തുടരും. ജൂണ്‍ 27ന്‌ അവസാനിക്കുന്ന കരാറോടെ സീ എന്റര്‍ടെയിന്‍മെന്റ്‌ എന്റര്‍പ്രൈസസ്‌ എഫ്‌&ഒയില്‍ നിന്ന്‌ ഒഴിവാക്കപ്പെടും.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കമ്പനിയ്‌ക്കെതിരെ ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌ നല്‍കിയ പാപ്പര്‍ ഹര്‍ജി എന്‍സിഎല്‍ടി സ്വീകരിച്ചതിനെ തുടര്‍ന്ന്‌ എന്‍എസ്‌ഇ സീ എന്റര്‍ടെയിന്‍മെന്റിനെ ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു.

എന്നാല്‍ പാപ്പര്‍ നടപടികള്‍ സ്വീകരിക്കുന്നത്‌ സ്റ്റേ ചെയ്‌തുകൊണ്ട്‌ എന്‍സിഎല്‍ടി ഇടക്കാല ഉത്തരവ്‌ അനുവദിച്ചതിനെ തുടര്‍ന്ന്‌ എന്‍എസ്‌ഇ പിന്നീട്‌ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

ജനുവരിയില്‍ സോണി പിക്‌ചേഴ്‌സ്‌ നെറ്റ്‌വര്‍ക്ക്‌ ഇന്ത്യയുമായുള്ള ലയനം റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന്‌ സീ എന്റര്‍ടെയിന്‍മെന്റ്‌ ഓഹരി വില 50 ശതമാനത്തിലേറെയാണ്‌ ഇടിവ്‌ നേരിട്ടത്‌.

സോണിയുമായുള്ള ലയന ഉടമ്പടി പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ വവിധ അനലിസ്റ്റുകള്‍ സീയെ ഡൗണ്‍ഗ്രേഡ്‌ ചെയ്‌തിരുന്നു. വിവിധ അനലിസ്റ്റുകള്‍ ഈ ഓഹരി വില്‍ക്കാനുള്ള ശുപാര്‍ശയാണ്‌ നല്‍കിയത്‌.

മാര്‍ച്ച്‌ 23ന്‌ രേഖപ്പെടുത്തിയ 138 രൂപയാണ്‌ ഈ ഓഹരിയുടെ 52 ആഴ്‌ചത്തെ താഴ്‌ന്ന വില.

X
Top