കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

കൃത്രിമ ട്രേഡിംഗ് നിരീക്ഷിക്കാന്‍ ബ്രോക്കര്‍മാരെ ചുമതലപ്പെടുത്തി എന്‍എസ്ഇ

മുംബൈ: ക്ലയ്ന്റുകളുടെ ട്രേഡിംഗ്, നിരീക്ഷിക്കാനും അസാധാരണമായ പ്രവര്‍ത്തനം കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്യാനും ക്യുഎസ്ബികളോട് (യോഗ്യതയുള്ള സ്റ്റോക്ക് ബ്രോക്കര്‍മാര്‍) നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആവശ്യപ്പെട്ടു. ത്രൈമാസാവസാനമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് വിപണി ദുരുപയോഗം തടയുന്നതിന്റെ ഭാഗമായാണ് നീക്കം.

ഒടിഎം (ഔട്ട് ഓഫ് മണി) കോണ്‍ട്രാക്ടുകളില്‍ ട്രേഡര്‍മാരുടെ പ്രവര്‍ത്തനം പ്രതിമാസാടിസ്ഥാനത്തില്‍ ട്രാക്ക് ചെയ്യേണ്ടതാണ്.വ്യാജ നഷ്ടം സൃഷ്ടിച്ച് നികുതി ബാധ്യതകള്‍ കുറയ്ക്കാന്‍ ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകര്‍ ശ്രമിക്കുന്നു എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് എന്‍എസ്ഇ ബ്രോക്കര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അറ്റ മാര്‍ജിന്‍ ബാധ്യതകള്‍ കുറയ്ക്കാന്‍ ചെലവ് കുറഞ്ഞ മാര്‍ഗമായി ഡെറിവേറ്റീവ് വ്യാപാരികള്‍ ഡീപ്പ് ഒടിഎം ഓപ്ഷനുകള്‍ ഉപയോഗപ്പെടുത്തുന്നു.

കൂടാതെ ഡെലിവറി ഡീഫാള്‍ട്ട്, ഉയര്‍ന്ന പേ ഇന്‍ ബാധ്യതകള്‍, ഇമെയില്‍ അല്ലൈങ്കില്‍ തിരിച്ചറിയല്‍ രേഖകളില്ലാത്ത ക്ലയ്ന്റുകള്‍ എന്നിവയെക്കുറിച്ച് ബ്രോക്കര്‍മാര്‍ ബോധവാന്മാരായിക്കണം.പമ്പ് ആന്‍ഡ് ഡമ്പ്, സര്‍ക്കുലര്‍ ട്രേഡിംഗ്, ഫ്രണ്ട് റണ്ണിംഗ് തുടങ്ങിയവ നിരീക്ഷണ വിധേയമാക്കണം. ഒരു ഇടനിലക്കാരന്‍ ലാഭം നേടുന്ന നിയമവിരുദ്ധ മാര്‍ഗമാണ് ഫ്രണ്ട്-റണ്ണിംഗ്.

സ്ഥാപന നിക്ഷേപകര്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഇടനിലക്കാര്‍ ഓഹരി വിപണിയില്‍ പ്രവേശിച്ച് ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നു. മാത്രമല്ല, വലിയ ഓര്‍ഡറുകള്‍ നല്‍കുകയും റദ്ദാക്കുകയും ചെയ്യുന്ന ട്രേഡര്‍മാരെ നിരീക്ഷിക്കണമെന്നും എന്‍എസ്ഇ ഓര്‍മ്മിപ്പിച്ചു. കൂടാതെ കൃത്രിമ ട്രേഡുകള്‍, ഓപ്പണ്‍ ഇന്‍ട്രസ്റ്റിന്റെ ഗണ്യമായ അനുപാതം നിയന്ത്രിക്കുന്നവര്‍ എന്നിവരെ തിരിച്ചറിയണം.

ത്രൈമാസാവസാനത്തിലാണ് ബ്രോക്കര്‍മാര്‍ എക്‌സ്‌ചേഞ്ചിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.

X
Top