ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

എന്‍എസ്ഇ റീജിയണല്‍ ഇന്‍വെസ്റ്റര്‍ സെമിനാര്‍

കൊച്ചി: സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും(സെബി) നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയും (എന്‍എസ്ഇ) ചേര്‍ന്ന് റീജിയണല്‍ നിക്ഷേപ അവബോധ സെമിനാര്‍ നടത്തി. പുതുച്ചേരിയില്‍ നടത്തിയ സെമിനാര്‍ രാജ്യത്തുടനീളം ധനകാര്യ സാക്ഷരത, നിക്ഷേപക അവബോധം, നിക്ഷേപക സംരക്ഷണം എന്നിവ വര്‍ധിപ്പിക്കുന്നതിനുള്ള സംരംഭത്തിന്റെ ഭാഗമാണ്. നിക്ഷേപകര്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രേക്ഷകര്‍ പങ്കെടുത്തു.

സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നിക്ഷേപകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സുതാര്യവും ശക്തവുമായ നിയന്ത്രണ ചട്ടക്കൂട് സൃഷ്ടിക്കുന്നതിനുള്ള സെബിയുടെ പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ നിക്ഷേപക അടിത്തറയില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും നിലവില്‍ ഇത് 12.2 കോടി രജിസ്റ്റര്‍ ചെയ്ത നിക്ഷേപകരാണെന്നും എന്‍എസ്ഇ എംഡിയും സിഇഒയുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍ പറഞ്ഞു. ഒക്ടോബര്‍ 31 വരെ 14,487 നിക്ഷേപക അ

X
Top