
മുംബൈ: നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി (എന്‍എസ്ഡിഎല്‍) ഓഹരി വ്യാഴാഴ്ച 19 ശതമാനം ഉയര്‍ന്നു. ഇതോടെ ലിസ്റ്റിംഗിന്റെ രണ്ടാം ദിവസവും നേട്ടം നിലനിര്‍ത്താന്‍ ഓഹരിയ്ക്കായി. നിലവില്‍ ഐപിഒ വിലയുടെ 30 ശതമാനം പ്രീമിയത്തിലാണ് ഓഹരിയുള്ളത്.
മറ്റ് ലിസ്റ്റിംഗ് ഓഹരികളില്‍ ശ്രീ ലോട്ടസ് ഡവലപ്പേഴ്‌സ് 4 ശതമാനം ഉയര്‍ന്നപ്പോള്‍ ലക്ഷ്മി ഫിനാന്‍സ് 3 ശതമാനം ഇടിഞ്ഞു. ശ്രീ ലോട്ടസ് ബുധനാഴ്ച 10 ശതമാനം ഉയര്‍ന്നിരുന്നു. ഇതോടെ ഐപിഒ വിലയായ 150 രൂപയില്‍ നിന്നും 36 ശതമാനം നേട്ടമുണ്ടാക്കാന്‍ ഓഹരിയ്ക്കായി.
179 രൂപയിലാണ് ഓഹരി ലിസ്റ്റ് ചെയ്തത്. കമ്പനിയുടെ ഐപിഒ 69 മടങ്ങ് അധികം സബ്‌സ്‌ക്രിപ്ഷന്‍ നേടിയിരുന്നു.
ലക്ഷ്മി ഇന്ത്യ ഫിനാന്‍സ് ഓഹരി ഐപിഒ വിലയായ 158 രൂപയില്‍ നിന്നും 25 ശതമാനം കുറവിലാണുള്ളത്.