എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

എന്‍എസ്ഡിഎല്‍ ഓഹരികള്‍ 17 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: എന്‍എസ്ഡിഎല്‍ ഓഹരികള്‍ ഓഗസ്റ്റ് 6 ന് 17 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്‌തേയ്ക്കും. കമ്പനി ഓഹരികള്‍ ഗ്രേമാര്‍ക്കറ്റില്‍ ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ 800 രൂപയിലാണ് ഓഹരിയുള്ളത്. നേരത്തെ കമ്പനിയുടെ ഐപിഒ 41 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ലിസ്റ്റിംഗിന് ശേഷം ഓഹരി 12-15 ശതമാനം ഉയരാനുള്ള സാധ്യതയാണ് അനലിസ്റ്റുകള്‍ കാണുന്നത്.

ഐഡിബിഐ ബാങ്കിന്റെയും എന്‍എസ്ഇയുടേയും പിന്തുണയുള്ള എന്‍എസ്ഡിഎല്‍ സെബി രജിസ്ട്രേഷനുള്ള ഒരു മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ച്വര്‍ ഇന്‍സ്റ്റിറ്റിയൂഷനാണ് (എംഐഐ). 4000 കോടി രൂപയുടെ ഐപിഒ പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയിലായിരുന്നു.

ഓഹരി ഉടമകളായ ഐഡിബിഐ ബാങ്ക്, എന്‍എസ്ഇ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്നിവ തങ്ങളുടെ 50,145,001 ഓഹരികള്‍ വിറ്റഴിച്ചു. 

X
Top