
മുംബൈ: എന്‍എസ്ഡിഎല്‍ ഓഹരി ബുധനാഴ്ച 10 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയില്‍ 880 രൂപയിലാണ് ഓഹരിയെത്തിയത്. 760-800 രൂപയായിരുന്നു ഐപിഒ വില.
ഓഹരി ഉടമകളായ ഐഡിബിഐ ബാങ്ക്, എന്‍എസ്ഇ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്നിവ കമ്പനിയിലെ തങ്ങളുടെ 50,145,001 ഓഹരികള്‍ വിറ്റഴിച്ചു.
16 ശതമാനം പ്രീമിയത്തിലായിരുന്നു ഓഹരി ഗ്രേ മാര്‍ക്കറ്റില്‍ ട്രേഡ് ചെയ്തിരുന്നത്. നേരത്തെ കമ്പനി ഐപിഒ 41 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ഓഹരി ദീര്‍ഘകാല ഹോള്‍ഡിംഗിന് യോജിച്ചതാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
ഇടപാടുകളിലും അക്കൗണ്ടുകളിലും കമ്പനി മുന്നിലാണെന്നും ശക്തമായ വിശ്വാസത്തിന്റെയും സാങ്കേതികത്വത്തിന്റെയും പിന്തുണയുണ്ടെന്നും മേത്ത ഇക്വിറ്റീസ് സീനിയര്‍ വൈസ് പ്രസിഡന്റ് (റിസര്‍ച്ച് അലിസ്റ്റ്) പ്രശാന്ത് തപ്‌സെ പറഞ്ഞു. അതുകൊണ്ടുതന്നെ ദീര്‍ഘകാലത്തില്‍ ഓഹരി ഹോള്‍ഡ് ചെയ്യാനാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.
ഐഡിബിഐ ബാങ്കിന്റെയും എന്‍എസ്ഇയുടേയും പിന്തുണയുള്ള എന്‍എസ്ഡിഎല്‍ സെബി രജിസ്‌ട്രേഷനുള്ള ഒരു മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ച്വര്‍ ഇന്‍സ്റ്റിറ്റിയൂഷനാണ് (എംഐഐ).