കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ദേശീയ പെൻഷൻ പദ്ധതിയിലെ വരിക്കാരുടെ എണ്ണം 1.35 കോടി കവിഞ്ഞു

ദില്ലി: കേന്ദ്ര സർക്കാരിന്റെ വിവിധ പെൻഷൻ പദ്ധതിയിൽ അംഗമായവരുടെ എണ്ണം 1.35 കോടി കവിഞ്ഞു.

നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്), അടൽ പെൻഷൻ യോജന (എപിവൈ) എന്നിവയ്ക്ക് കീഴിലുള്ള വിവിധ പദ്ധതികളിൽ അഗമായവരുടെ എണ്ണം 2022-23 സാമ്പത്തിക വർഷത്തിൽ 1.35 കോടി കവിഞ്ഞതായി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) അറിയിച്ചു.

അടൽ പെൻഷൻ യോജന (എപിവൈ) വരിക്കാരുടെ എണ്ണം 119.31 ലക്ഷം ആണ്. എൻ‌പി‌എസ് സ്വകാര്യ മേഖല, എൻ‌പി‌എസ് ഓൾ സിറ്റിസൺ, എൻ‌പി‌എസ് കോർപ്പറേറ്റ് എന്നിവയിൽ അംഗമായവരുടെ എണ്ണം 60 ശതമാനത്തോളം വരും.

കേന്ദ്ര സർക്കാരിന്റെ നിക്ഷേപ പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം. സർക്കാർ ബോണ്ടുകൾ, നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) വരിക്കാർ അവരവരുടെ അക്കൗണ്ടിലുള്ള പെൻഷൻ തുക പിൻവലിക്കുന്നതിന്, ചില രേഖകൾ കൂടി സമർപ്പിക്കണമെന്ന് പെൻഷൻ ഫണ്ട് റെഗുലേറ്ററി & ഡെവലപ്‌മെന്റ് അതോറിറ്റി (പിഫ്ആർഡിഎ) നിർദേശിച്ചിരുന്നു.

2023 ഏപ്രൽ 1 മുതൽ എല്ലാ എൻപിഎസ് വരിക്കാർക്കും ഈ വ്യവസ്ഥ ബാധകമാണെന്നും പിഎഫ്ആർഡിഎ വ്യക്തമാക്കിരുന്നു. സെൻട്രൽ റെക്കോർഡ് കീപ്പിങ് ഏജൻസി (സിആർഎ) യൂസർ ഇന്റർഫേസിലാണ് നിർദിഷ്ട രേഖകൾ എൻപിഎസ് അംഗങ്ങൾ സമർപ്പിക്കേണ്ടത്.

പുതിയ നിയമത്തിലൂടെ എൻപിഎസ് അക്കൗണ്ടിൽ നിന്നുള്ള അന്വിറ്റി പേയ്‌മെന്റ് ഇടപാടുകൾ വേഗത്തിലാക്കാനും, നിലവിലെ എൻപിഎസ് അംഗങ്ങളുടെ പുറത്തേക്കു പോകൽ നടപടികൾ ലളിതമാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

2023 ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.

X
Top