ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

യുപിഐ വഴിയുള്ള വ്യക്തിഗത പണം അഭ്യര്‍ത്ഥന നിര്‍ത്തലാക്കി എന്‍പിസിഐ

ന്യൂഡല്‍ഹി: യുപിഐ (യൂണിഫൈഡ് പെയ്മന്റ് ഇന്റര്‍ഫേസ്) വഴിയുള്ള പിയര്‍-ടു-പിയര്‍ (P2P) ‘ശേഖരണ അഭ്യര്‍ത്ഥനകള്‍’ നിര്‍ത്താന്‍ ബാങ്കുകളോടും പേയ്മെന്റ് ആപ്പുകളോടും നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) ആവശ്യപ്പെട്ടു. സാമ്പത്തിക തട്ടിപ്പുകള്‍ ചെറുക്കുന്നതിന്റെ ഭാഗമായാണ് ഇത്.

‘2025 ഒക്ടോബര്‍ 1 മുതല്‍, പി2പി ശേഖരണ അഭ്യര്‍ത്ഥനകള്‍ പ്രോസസ്സ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഇതിനാല്‍ അറിയിക്കുന്നു,’ ജൂലൈ 29 ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ എന്‍പിസിഐ പറഞ്ഞു.

നടപടി ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. മറ്റൊരു സബ്സ്‌ക്രൈബറോട് പണം അഭ്യര്‍ത്ഥിക്കാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന ‘ശേഖരണ അഭ്യര്‍ത്ഥന’ അല്ലെങ്കില്‍ ‘പുള്‍ ട്രാന്‍സാക്ഷന്‍’ ദുരപയോഗപ്പെടുത്തുന്നെന്നും പണം തട്ടുന്നുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

2000 രൂപ വരെയാണ് ഇത്തരത്തില്‍ ശേഖരിക്കാന്‍ കഴിയുക.അതേസമയം വ്യാപാരികള്‍ക്ക് തുടര്‍ന്നും അഭ്യര്‍ത്ഥന നടത്താന്‍ സാധിക്കും. ഉദാഹരണത്തിന്, ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, സ്വിഗ്ഗി,ഐആര്‍സിടിസി തുടങ്ങിയ ആപ്പുകള്‍ നല്‍കുന്ന അഭ്യര്‍ത്ഥന ഉപയോക്താവ് അംഗീകരിക്കുകയും തുടര്‍ന്ന് പിന്‍ നല്‍കുമ്പോഴുമാണ് ഇടപാട് പ്രൊസസ് ചെയ്യപ്പെടുന്നത്.

ക്രെഡിറ്റ് ഇടപാടുകളുടെ എണ്ണം ഒരു ദിവസം 50 ആക്കാന്‍ നേരത്തെ അതോറിറ്റി തീരുമാനിച്ചിരുന്നു.

X
Top