ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

എന്‍പിസിഐ ഓഗസ്റ്റില്‍ അവതരിപ്പിച്ച പുതിയ യുപിഐ നിയമങ്ങള്‍

ന്യൂഡല്‍ഹി: നാഷണല്‍ പെയ്മന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഈ മാസം യുപിഐ നിയങ്ങളില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നു. ബാലന്‍സ് അന്വേഷണങ്ങളുടെ പരിധിയാണ് ഒരു പ്രധാന മാറ്റം. പേയ്മെന്റ് ഗേറ്റ്വേയുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ എത്ര തുകയുണ്ടെന്ന് പരിശോധിക്കാന്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ യുപഐ ഉപയോഗിക്കാം. ഒരു ആപ്പില്‍ ഒരു ദിവസം 50 തവണ മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ. കൂടാതെ, ആപ്പുകളില്‍ നിന്നുള്ള പശ്ചാത്തല ബാലന്‍സ് പരിശോധനകള്‍ ഇനി അനുവദിക്കില്ല.

ഷെഡ്യൂള്‍ ചെയ്ത ഓട്ടോപേ ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പ്രധാന അപ്ഡേറ്റ്. യൂട്ടിലിറ്റി ബില്ലുകള്‍, ഒടിടി സബ്സ്‌ക്രിപ്ഷനുകള്‍ അല്ലെങ്കില്‍ തുല്യമായ പ്രതിമാസ തവണകള്‍ (ഇഎംഐ) പോലുള്ള ആവര്‍ത്തിച്ചുള്ള പേയ്മെന്റുകള്‍ ഇപ്പോള്‍ നിയുക്ത ഓഫ്-പീക്ക് സമയ സ്ലോട്ടുകളില്‍ മാത്രമേ അനുവദിക്കൂ.

പുതിയ നിയമങ്ങള്‍ സുരക്ഷയിലും അക്കൗണ്ട് മാനേജ്മെന്റിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 12 മാസത്തിലധികം നിഷ്‌ക്രിയമായിരുന്ന മൊബൈല്‍ നമ്പറുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ ഐഡികള്‍ സ്വയമേവ പ്രവര്‍ത്തനരഹിതമാക്കും.

നമ്പര്‍ മാറ്റിയതിനുശേഷം യുപിഐ ദുരുപയോഗിക്കാതിരിക്കാനാണിത്. യുപിഐയില്‍ ചേര്‍ക്കുന്ന പുതിയ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ശക്തമായ ഉപയോക്തൃ പ്രാമാണീകരണവും മൂല്യനിര്‍ണ്ണയ പരിശോധനകളും ആവശ്യമാണ്.

X
Top