അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

യുഎഇ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ കൂടി ഇനി പേടിഎം വഴി പേയ്മെന്റ് നടത്താം

സാമ്പത്തിക രംഗത്ത് ഇന്ത്യയിൽ ഉണ്ടായ വിപ്ലവകരമായ പരിഷ്കാരങ്ങളിലൊന്നാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യു.പി.ഐ. കൈയിൽ പണം കൊണ്ടുനടക്കാതെ തന്നെ ഉപയോക്താവിന് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ പണമിടപാട് നടത്താൻ സാധിക്കുന്നുവെന്ന സവിശേഷതയാണ് യു.പി.ഐയെ ഏറെ ജനകീയമാക്കിയത്.

അടുത്തിടെ ഏതാനും രാജ്യങ്ങളിലേക്കുള്ള സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.പി.ഐ സേവനം അവിടങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇപ്പോൾ ഇതിന്റെ ചുവട് പിടിച്ച് ഇന്ത്യയുടെ സ്വന്തം യു.പി.ഐ പേയ്മെന്റ് ആപ്പായ പേടിഎം തങ്ങളുടെ സേവനം ഏഴ് വിദേശ രാജ്യങ്ങളിലും കൂടി ലഭ്യമാക്കിയിരിക്കുകയാണ്.

ഉടമകളായ വൺ97 കമ്യൂണിക്കേഷൻസ് വ്യക്തമാക്കിയിരിക്കുന്നത് യു.എ.ഇ, ശ്രീലങ്ക, സിംഗപ്പൂർ, ഫ്രാൻസ്, മൗറീഷ്യസ്, ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിൽ ഇനി പേടിഎം ഉപയോഗിച്ച് പണമിടപാട് നടത്താമെന്നുള്ളതാണ്. ഇതോടെ ഈ രാജ്യങ്ങളിലേക്ക് എത്തുന്ന ഇന്ത്യക്കാർക്ക് ഷോപ്പിങ്ങിനും ഡൈനിങ്ങിനും മറ്റ് വിനോദങ്ങൾക്കുമായി പേടിഎം വഴി പണമയക്കാം.

ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഒറ്റത്തവണ ആക്ടിവേഷൻ ലിങ്ക് ഉപയോഗിച്ച് പേടിഎം ആപ്പിൽ യു.പി.ഐ ഇന്റർനാഷനൽ സജ്ജീകരിക്കാനാകും. ഇതിലൂടെ യു.പി.ഐ എനേബിൾ ചെയ്ത ക്യു.ആർ കോഡ് വഴി പണം കൈമാറാനുള്ള സൗകര്യമൊരുക്കുന്നു.

പേയ്‌മെന്റ് നടത്തുമ്പോൾ ഉപയോക്താക്കൾക്ക് കൃത്യമായ വിദേശ വിനിമയ നിരക്കുകളും കൺവേർഷൻ ഫീസും കാണാൻ കഴിയും. യാത്രക്കാർക്ക് ഒന്ന് മുതൽ 90 ദിവസം വരെയുള്ള ഉപയോഗ കാലയളവ് തെരഞ്ഞെടുക്കാനും ഉദ്ദേശിച്ച രീതിയിൽ പേയ്‌മെന്റുകൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഏത് സമയത്തും സേവനം നിർത്താനും കഴിയും.

X
Top