ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നുകാര്‍ വില്‍പന തുടര്‍ച്ചയായ നാലാം മാസവും ഇടിഞ്ഞു

എൻഎസ്ഇയിൽ 77 ലക്ഷം ഓഹരികളുമായി പ്രവാസി മലയാളി

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയായ(Indian Stock Market) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ(National Stock Exchange) ഓഹരി പങ്കാളിത്തം വർധിപ്പിച്ച് പ്രവാസി മലയാളി സിദ്ധാർഥ് ബാലചന്ദ്രൻ(Siddharth Balachandran). ദുബായ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനമായ ബ്യുമെർക് കോർപ്പറേഷന്റെ എക്സിക്യുട്ടീവ് ചെയർമാനും സിഇഒയുമാണ് സിദ്ധാർഥ് ബാലചന്ദ്രൻ.

പുതിയ കണക്കുകൾ പ്രകാരം സിദ്ധാർഥിന് എൻഎസ്ഇയിൽ 76.85 ലക്ഷം ഓഹരികളുണ്ടെന്ന് ഖലീജ് ടൈംസിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതായത് 0.35 ശതമാനം.

എൻഎസ്ഇയുടെയും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയും ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമകളിൽ ഒരാളുമാണ് സിദ്ധാർഥ്. ബിഎസ്ഇയിൽ അദ്ദേഹത്തിന് 3.7 ശതമാനം മതിക്കുന്ന 50 ലക്ഷം ഓഹരികളുണ്ട്.

എൻഎസ്ഇയുടെ വിപണിമൂല്യം നിലവിൽ 3.21 ലക്ഷം കോടി രൂപയും ബിഎസ്ഇയുടേത് ഏകദേശം 35,000 കോടി രൂപയുമാണ്. ഇതു വിലയിരുത്തിയാൽ 1,000 കോടി രൂപയ്ക്ക് മുകളിലാണ് അദ്ദേഹത്തിന്റെ സംയോജിത നിക്ഷേപകമൂല്യം.

ഓഹരി, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ നിക്ഷേപം നടത്തുന്ന സ്ഥാപനമാണ് ബ്യുമെർക്. ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രകരായ സെബിയുടെ (SEBI) വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) എന്ന അംഗീകാരവും ബ്യുമെർക്കിനുണ്ട്.

യുഎഇക്ക് പുറമേ ഇന്ത്യ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലാണ് സാന്നിധ്യം.

X
Top