
കൊച്ചി: മെഹ്‌ലി മിസ്ട്രി പുറത്തായതിന് ശേഷമുള്ള ആദ്യ ബോർഡ് യോഗത്തില്‍ ടാറ്റ ട്രസ്‌റ്റ്‌സിന്റെ പുതിയ ട്രസ്‌റ്റികളായി നോയല്‍ ടാറ്റയുടെ മകൻ നെവിലെ ടാറ്റയെയും ടാറ്റ ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഭാസ്‌കർ ഭട്ടിനെയും നിയമിച്ചു.
ടാറ്റ ട്രസ്‌റ്റ്സില്‍ നോയല്‍ ടാറ്റ പൂർണമായും പിടിമുറുക്കുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്. സർ ദോറാബ്‌ജി ടാറ്റ ട്രസ്‌റ്റിലാണ് ഇരുവരെയും നിയോഗിച്ചത്. ഇതോടൊപ്പം പ്രധാന ട്രസ്‌റ്റിയായ വേണു ശ്രീനിവാസന്റെ കാലാവധി അജീവനാന്തത്തില്‍ നിന്നും മൂന്ന് വർഷമായി കുറയ്ക്കാനും ബോർഡ് തീരുമാനിച്ചു.
32 വയസുള്ള നെവിലെ ടാറ്റയ്ക്ക് ഗ്രൂപ്പില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. ടാറ്റ ഗ്രൂപ്പിന്റെ സുഡിയോ ബ്രാൻഡിനെ നയിക്കുന്നതും നെവിലെ ടാറ്റയാണ്.





