
ന്യൂഡല്‍ഹി: എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാറിന് ഉദ്ദേശമില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. അതേസമയം ശമ്പളം വര്‍ധിപ്പിക്കാന്‍ മറ്റ് നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഓരോ 6 മാസത്തിലും പണപ്പെരുപ്പത്തിന് ആനുപാതികമായി ക്ഷാമബത്ത (ഡിഎ) പരിഷ്‌ക്കരിക്കുന്നത് ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു.
അതേസമയം ഡിഎ നിരക്കില്‍ മറ്റൊരു പരിഷ്‌ക്കരണത്തിനായി ജീവനക്കാര്‍ കാത്തിരിക്കയാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനം പ്രഖ്യാപിച്ചേക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ഘടന പരിഷ്‌കരിക്കുന്നതിന് ഓരോ 10 വര്‍ഷത്തിലും കേന്ദ്രം ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നു. 2014 ഫെബ്രുവരി 28 നാണ് ഇതിന് മുന്‍പ് കമ്മീഷന്‍ രൂപീകരിക്കപ്പെട്ടത്. 1946 ജനുവരിയില്‍ രാജ്യത്തെ ആദ്യ ശമ്പള കമ്മീഷന്‍ രൂപീകരിക്കപ്പെട്ടു.
1947 മുതല്‍ ഇതുവരെ ഏഴ് ശമ്പള കമ്മീഷനുകളാണ് രൂപീകരിക്കപ്പെട്ടത്. ശമ്പള കമ്മീഷന്റെ ഭരണഘടനാ ചട്ടക്കൂട് ധനകാര്യ മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്.