എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഹിന്‍ഡന്‍ബര്‍ഗ്-അദാനി പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യം, ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ്, അക്കൗണ്ടിംഗ് തട്ടിപ്പും സ്റ്റോക്ക് കൃത്രിമത്വവും ആരോപിച്ചതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ വിധി പ്രസ്താവത്തിനായി മാറ്റിവച്ചിരിക്കയാണ്.

വിധി വരുന്നതുവരെ വിഷയത്തില്‍ മാധ്യമ റിപ്പോര്‍ട്ട് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് സുപ്രീം കോടതി നിരാകരിച്ചത്. ഹിന്‍ഡന്‍ബര്‍ഗ് -അദാനി പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ തടയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ജസ്റ്റിസ്പിഎസ് നരസിംഹ, ജസ്റ്റിസ് ജെബി പര്‍ഡിവാല എന്നിവര്‍ ബെഞ്ചില്‍ അംഗങ്ങളായിരുന്നു.

അഭിഭാഷകനായ എംഎല്‍ ശര്‍മ്മയാണ് മാധ്യമങ്ങള്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹിന്‍ഡന്‍ബര്‍ഗ് പ്രശ്‌നം മാധ്യമങ്ങള്‍ തന്നിഷ്ടപ്രകാരം വിചാരണ ചെയ്യുകയാണെന്ന് ശര്‍മ്മ ഹര്‍ജിയില്‍ ആരോപിച്ചു.നിക്ഷേപകരില്‍ ഭീതി പരത്തുന്ന രീതയിലുള്ള റിപ്പോര്‍ട്ടുകള്‍ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

X
Top