കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

വൈറ്റ്ഹാറ്റ് ജൂനിയര്‍ അടച്ചുപൂട്ടില്ലെന്ന് ബൈജൂസ്

ന്യൂഡല്‍ഹി: കോഡിംഗ് പ്ലാറ്റ്‌ഫോമായ വൈറ്റ്ഹാറ്റ് ജൂനിയര്‍ അടച്ചുപൂട്ടുന്നതായ വാര്‍ത്തകള്‍ എഡ്‌ടെക്ക് കമ്പനി ബൈജൂസ് തള്ളി. അത്തരം പദ്ധതികളൊന്നും നിലവിലില്ലെന്ന് കമ്പനി വക്താവ് വ്യക്തമാക്കുകയായിരുന്നു. ജൈവീകമായ, മികച്ച വളര്‍ച്ചയാണ് അനുബന്ധ കമ്പനിയില്‍ നിന്നും ബൈജൂസ് പ്രതീക്ഷിക്കുന്നത്.

വന്‍ നഷ്ടവുമായി മല്ലിടുന്ന ബൈജൂസ് വൈറ്റ്ഹാറ്റ് ജൂനിയര്‍ അടച്ചുപൂട്ടുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. 2023 മാര്‍ച്ചോടെ ലാഭത്തിലെത്തുക എന്ന ലക്ഷ്യമാണ് കമ്പനിയുടെ മുന്നിലുള്ളതെന്നും ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

പ്രോഗ്രാമിംഗ്, സംഗീതം, ഗണിതശാസ്ത്രം എന്നിവ പഠിപ്പിക്കുന്ന പ്ലാറ്റ്ഫോമാണ് വൈറ്റ്ഹാറ്റ് ജൂനിയര്‍. 2020 ലാണ് ബൈജൂസ് ഇവരെ ഏറ്റെടുക്കുന്നത്. 300 മില്യണ്‍ ഡോളറായിരുന്നു ഇടപാട് മൂല്യം.

അഗ്രസീവ് മാര്‍ക്കറ്റിംഗിന്റെ പേരില്‍ റെഗുലേറ്റര്‍ മുന്നറിയിപ്പുകള്‍ നേരിട്ട സ്ഥാപനമാണ് വൈറ്റ്ഹാറ്റ്. മാത്രമല്ല, 2021 ല്‍ ബൈജൂസ് നഷ്ടം നേരിട്ടപ്പോള്‍ വലിയ പങ്ക് ഇവരുടെ സംഭാവനയായിരുന്നു. വൈറ്റ്ഹാറ്റൊഴികെയുള്ള തങ്ങളുടെ ഏറ്റെടുക്കലുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍ നാഥ് അറിയിക്കുകയും ചെയ്തു.

ബൈജൂസിന്റെ പാരന്റിംഗ് കമ്പനിയായ തിങ്ക് & ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഏകീകൃത നഷ്ടം 20 മടങ്ങ് വര്‍ധിച്ച് 4,588.75 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2,280.26 കോടി രൂപ.

X
Top